TRENDING:

ഈ ദീപാവലിക്ക് വെളിച്ചമാവാൻ ചാണകം കൊണ്ടുള്ള ദിയ ഒരുങ്ങുന്നു

Last Updated:
Diyas Made of Cow Dung to Hit the Market This Diwali | ചൈന ദീപങ്ങൾക്ക് പകരം ചാണകം കൊണ്ടുള്ള ദീപങ്ങൾ
advertisement
1/6
ഈ ദീപാവലിക്ക് വെളിച്ചമാവാൻ ചാണകം കൊണ്ടുള്ള ദിയ ഒരുങ്ങുന്നു
ഈ ദീപാവലിക്ക് വെളിച്ചമേകാൻ ചാണകം കൊണ്ടുള്ള ദീപങ്ങൾ അണിയറയിലൊരുങ്ങുന്നു. പതിനായിരങ്ങളും ലക്ഷങ്ങളും അല്ല 33 കോടി പ്രകൃതി സൗഹാർദ്ദ ദീപങ്ങളാണ് രാജ്യത്ത് നിർമ്മിച്ച്‌ വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നത്. ചൈനയിൽ നിന്നുള്ള വിളക്കുകൾക്ക് ബദലായാണ് ഈ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളെ തേടിയെത്തുക
advertisement
2/6
രാഷ്ട്രീയ കാമധേനു ആയോഗിനാണ് ഇതിന്റെ നിർമ്മാണ ചുമതല. കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനും പരിപാലനത്തിനും വേണ്ടി 2019 ലാണ് രാഷ്ട്രീയ കാമധേനു ആയോഗ് രൂപീകരിച്ചത്. പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്വദേശി പ്രസ്ഥാനത്തിന് ഊന്നൽ നൽകി കൊണ്ടാണ് ചാണകത്തിൽ നിന്നും നിർമ്മിച്ച വിളക്കുകൾ ഉൽപ്പാദിപ്പിക്കുന്നത് എന്ന് ആയോഗ് തലവൻ വ്യക്തമാക്കി
advertisement
3/6
പ്രചരണത്തിന്റെ ഭാഗമാവാൻ 15 സംസ്ഥാനങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന വിളക്കുകളിൽ മൂന്ന് ലക്ഷം വിളക്കുകൾ അയോധ്യയിലും ഒരുലക്ഷം വിളക്കുകൾ വാരാണസിയിലും തെളിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിർമ്മാണ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു
advertisement
4/6
രാജ്യത്ത് പ്രതിദിനം 192 കോടി കിലോ ചാണകമാണ് ഉല്പാദിപ്പിക്കുന്നത്. ഇതിന്റെ പ്രയോജനം മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാണ് ഈ സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. ആയോഗ് നേരിട്ടല്ല ഈ നിർമ്മാണ പ്രക്രിയയിൽ പങ്കാളിയാവുന്നതെങ്കിലും ഇതിന്റെ ഭാഗമായി സ്വയം സഹകരണ സംഘങ്ങൾക്കും സംരംഭകർക്കും ബിസിനസ് കെട്ടിപ്പടുക്കാൻ  പരിശീലനം നൽകുന്നുണ്ട്
advertisement
5/6
ചാണകം കൊണ്ടുള്ള വിളക്കുകൾ മാത്രമല്ല, ഗോമൂത്രം, പാൽ എന്നിവകൊണ്ട് ആന്റി റേഡിയേഷൻ ചിപ്പ്,  പേപ്പർ വെയിറ്റ്,  വിഗ്രഹങ്ങൾ, അഗർബത്തികൾ, മെഴുകുതിരികൾ എന്നിവയും ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്
advertisement
6/6
കോവിഡ് 19 പാന്റമിക്കിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾക്ക് സഹായമാവാൻ കൂടി വേണ്ടിയാണ് ഈ ഉദ്യമം. കാർഷിക വൃത്തിക്ക് വേണ്ടി മാത്രമല്ല, കന്നുകാലികളിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് മറ്റ് മേഖലകളിൽ ലഭിക്കുന്ന തൊഴിലവസരങ്ങൾ കൂടി പ്രയോജനപ്പെടുത്താം എന്നതാണ് ലക്ഷ്യം
മലയാളം വാർത്തകൾ/Photogallery/Buzz/
ഈ ദീപാവലിക്ക് വെളിച്ചമാവാൻ ചാണകം കൊണ്ടുള്ള ദിയ ഒരുങ്ങുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories