TRENDING:

'ട്രംപിനെക്കാളും ഉപകാരി': അലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മായ്ക്ക് നന്ദി അറിയിച്ച് അമേരിക്കൻ പൗരന്മാർ

Last Updated:
ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ ധനികന്മാരിലൊരാളാണ് ജാക്ക് മാ
advertisement
1/11
'ട്രംപിനെക്കാളും ഉപകാരി': അലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മായ്ക്ക് നന്ദി അറിയിച്ച് അമേരിക്ക
കോവിഡ് 19നെ പ്രതിരോധിക്കാൻ അമേരിക്കയ്ക്ക് സഹായവുമായി അലിബാബ ഗ്രൂപ്പ് സഹസ്ഥാപകൻ ജാക്ക് മാ.
advertisement
2/11
പ്രതിരോധ പ്രവർത്തനങ്ങള്‍ക്കാവശ്യമായി മാസ്കുകളും കോവിഡ് 19 പരിശോധന കിറ്റുകളും അയച്ചു കൊടുത്താണ് രോഗത്തെ നേരിടാൻ അമേരിക്കയ്ക്ക് ജാക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്
advertisement
3/11
ജാക്ക് മാ ഫൗണ്ടേഷനും അലിബാബ ഫൗണ്ടേഷനും ചേർന്ന് അമേരിക്കയിലേക്ക് 5 ലക്ഷം ടെസ്റ്റിങ് കിറ്റുകളും 10 ലക്ഷം മാസ്കുകളും അയക്കുമെന്ന് നേരത്തെ തന്നെ ഇദ്ദേഹം അറിയിച്ചിരുന്നു
advertisement
4/11
കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകളും ഫെയ്സ് മാസ്കുകളും ഷാങ്ഹായിയിൽ നിന്ന് യുഎസിലേക്ക് കയറ്റി അയച്ച വിവരം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ജാക്ക് പങ്കു വച്ചു.
advertisement
5/11
അമേരിക്കയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് ആശംസകൾ എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
advertisement
6/11
അമേരിക്കയ്ക്ക് സഹായം അയച്ച വിവരം പങ്കുവച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് ജാക്ക് മാ തന്റെ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചതെന്നതും ശ്രദ്ധേയമാണ്
advertisement
7/11
അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ് വൈറലായി. പതിനായിരക്കണക്കിന് ഫോളോവേഴ്സാണ് മണിക്കൂറുകൾക്കുള്ളിൽ‌ ജാക്ക് നേടിയത്
advertisement
8/11
നിരവധി അമേരിക്കൻ പൗരന്മാരാണ് ജാക്കിന് നന്ദി പറഞ്ഞെത്തിയത്. അമേരിക്കക്കാരുടെ ക്ഷേമം നോക്കുന്ന നിങ്ങളുടെ ഉദാരമനസിന് നന്ദിയെന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചത്
advertisement
9/11
പരസ്പപരസഹായം എന്നാൽ ഇതാണെന്നും നന്ദി അറിയിച്ചു കൊണ്ട് ചിലർ പ്രതികരിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ട്രംപിനെക്കാളും ഉപകാരിയായ ജാക്ക് മാ എന്ന തരത്തിലും ചില ആളുകൾ പ്രതികരിക്കുന്നുണ്ട്
advertisement
10/11
ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിലിടം നേടിയ ജാക്ക്, ഇതാദ്യമായല്ല മറ്റു രാജ്യങ്ങൾക്ക് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായം നൽകുന്നത്.
advertisement
11/11
നേരത്തെ ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, സ്പെയിൻ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സംഭാവന നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ട്രംപിനെക്കാളും ഉപകാരി': അലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മായ്ക്ക് നന്ദി അറിയിച്ച് അമേരിക്കൻ പൗരന്മാർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories