Covid 19| 1000 കടന്ന് കോവിഡ് മരണം; 70 ശതമാനത്തിലധികവും 60 വയസിന് മുകളിലുള്ളവർ
- Published by:Gowthamy GG
- news18-malayalam
Last Updated:
ഇതുവരെ മരിച്ചതിൽ 720 പേരും 60 വയസ്സിലേറെ പ്രായമുള്ളവരാണ്. അതായത് 70 ശതമാനത്തിലധികം മരണവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. റിപ്പോർട്ട് : ഉമേഷ് ബാലകൃഷ്ണൻ
advertisement
1/8

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണം ആയിരം കടന്നു. പ്രായമായവരും, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരുമാണ് മരിച്ചവരിൽ അധികവും. മരണ നിരക്ക് കുറച്ച് നിർത്താനാകുന്നു എന്നത് സർക്കാരിന് ആശ്വാസം നൽകുന്നുണ്ട്.
advertisement
2/8
ഇന്നലെവരെ 1003 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 0.35 ശതമാനമാണ് നിലവിലെ മരണ നിരക്ക്. ദേശിയ ശരാശരിയും മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.
advertisement
3/8
ഇതുവരെ മരിച്ചതിൽ 720 പേരും 60 വയസ്സിലേറെ പ്രായമുള്ളവരാണ്. അതായത് 70 ശതമാനത്തിലധികം മരണവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 41-നും 59-നുമിടയിലുള്ള 237 പേർ. അതായത് 23 ശതമാനം പേർ 40 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.
advertisement
4/8
കൂടാതെ 4 ശതമാനം പേർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ പ്രായമുള്ള 42 പേരാണ് മരിച്ചത്. 17 വയസ്സിന് താഴെയുള്ള നാല് പേരും കോവിഡ് ബാധിച്ച് മരിച്ചവരിലുണ്ട്.
advertisement
5/8
കൂടാതെ 4 ശതമാനം പേർ 18 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ പ്രായമുള്ള 42 പേരാണ് മരിച്ചത്. 17 വയസ്സിന് താഴെയുള്ള നാല് പേരും കോവിഡ് ബാധിച്ച് മരിച്ചവരിലുണ്ട്.
advertisement
6/8
ജനുവരി മുപ്പതിന് ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ച കേരളത്തിൽ ഒന്നും രണ്ടും ഘട്ടങ്ങളിൽ രോഗികളായത് 499 പേരാണ്.
advertisement
7/8
ഇക്കാലയളവിൽ മൂന്ന് കോവിഡ് മരണങ്ങളായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ മെയ് നാലുമുതലുള്ള അടുത്ത ഘട്ടത്തിൽ രോഗവ്യാപനവും മരണവും ക്രമാനുഗതമായി വർദ്ധിച്ചു. രോഗവ്യാപനം രൂക്ഷമായ സെപ്റ്റബറിൽ 444 പേർ മരിച്ചു.
advertisement
8/8
ഒക്ടോബറിൽ കഴിഞ്ഞ 11 ദിവസത്തിനിടെ മാത്രം 232 മരണങ്ങളുമുണ്ടായി. അതേസമയം കോവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുന്നതായും ആരോപണമുണ്ട്.
മലയാളം വാർത്തകൾ/Photogallery/Corona/
Covid 19| 1000 കടന്ന് കോവിഡ് മരണം; 70 ശതമാനത്തിലധികവും 60 വയസിന് മുകളിലുള്ളവർ