TRENDING:

കാസർഗോഡ് മുൻ പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം പിടിച്ച് ഞെരിച്ചെന്ന് വനിതാ പഞ്ചായത്തംഗത്തിനെതിരേ കേസ്

Last Updated:
പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്സി മാണി, ഫിലോമിന ജോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്
advertisement
1/7
കാസർഗോഡ് മുൻ പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം പിടിച്ച് ഞെരിച്ചെന്ന് വനിതാ പഞ്ചായത്തംഗത്തിനെതിരേ കേസ്
കാസർഗോഡ്: ജലനിധി അവലോകനയോഗത്തിനിടെ വനിതാ പഞ്ചായത്ത് അംഗം മുൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം പിടിച്ചുഞെരിച്ചെന്ന് കേസ്. ഇസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റിനെയാണ് വനിതാ പഞ്ചായത്ത് അംഗം ആകരമിച്ചത്. സംഭവത്തിൽ നാലുപേർക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു.
advertisement
2/7
പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, മേഴ്സി മാണി, ഫിലോമിന ജോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. മീറ്റ്
advertisement
3/7
ഹാളിൽവെച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി പിടിച്ചുതള്ളുകയും മേഴ്സി മാണിയും ഫിലോമിന ജോണിയും കടന്നുപിടിക്കുകയും സിന്ധുടോമി സ്വകാര്യഭാഗത്ത് പിടിച്ച് ഞെരിക്കുകയും ചെയ്തുവെന്നാണ് ജെയിംസ് നൽകിയ പരാതിയിൽ ഉള്ളത്.
advertisement
4/7
കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് എളേരി പഞ്ചായത്തിൽ ജലജീവൻ പദ്ധതി അവലോകനയോഗം ചേർന്നത്. യോഗം ആരംഭിച്ചതുമുതൽ ഇരു വിഭാഗങ്ങളായി തിരിഞ്ഞു വാക്കുതർക്കം തുടങ്ങി. പിന്നീട് അത് സംഘർഷമായി മാറുകയായിരുന്നു.
advertisement
5/7
അതേസമയം യോഗത്തിനിടെ വാർഡ് അംഗമായ സിന്ധു ടോമിയെ സ്ത്രീത്വത്തെ അവഹേളിച്ചതിനും ചീത്തവിളിച്ചതിനും കൈയ്യേറ്റം ചെയ്തതിനും ജെയിംസ് പന്തമ്മാക്കലിനെതിരയും ചിറ്റാരിക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
advertisement
6/7
ജലജീവൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പഴയ ജലനിധി ഗുണഭോക്തൃസമിതിക്ക് നടത്തിപ്പ് ചുമതല കൈമാറണമെന്ന് ജെയിംസ് പന്തമ്മാക്കൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി അറിയിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാദ്വാദവും സംഘർഷവും ഉണ്ടാകുകയായിരുന്നു.
advertisement
7/7
അതിനിടെ പഞ്ചായത്ത് പ്രസിഡന്‍റിനെ ജെയിംസ് പന്തമ്മാക്കൽ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതോടെയാണ് ഭരണകക്ഷിയിലെ വനിതാ അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്‍റിന് ചുറ്റുംനിന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത്. ഈ സമയം സിന്ധു ടോമിയുടെ ബാഗ് പിടിച്ചുവാങ്ങി ജെയിംസ് പന്തമ്മാക്കൽ പ്രസിഡന്‍റിനുനേരെ എറിഞ്ഞു. അതിനിടെ സിന്ധു ടോമിയുടെ കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
കാസർഗോഡ് മുൻ പ്രസിഡന്‍റിന്‍റെ സ്വകാര്യഭാഗം പിടിച്ച് ഞെരിച്ചെന്ന് വനിതാ പഞ്ചായത്തംഗത്തിനെതിരേ കേസ്
Open in App
Home
Video
Impact Shorts
Web Stories