TRENDING:

തൃശൂരിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെട്ടിക്കൊന്നു

Last Updated:
പരോളിൽ ഇറങ്ങിയശേഷം നാട്ടിൽ കഴിയുകയായിരുന്നു. (റിപ്പോർട്ട്- സുവി വിശ്വനാഥ്)
advertisement
1/5
തൃശൂരിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെട്ടിക്കൊന്നു
തൃശൂർ: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വെട്ടിക്കൊന്നു. തൃശൂർ പഴയന്നൂർ എളനാട് തിരുമണി സ്വദേശി സതീഷ് (38) ആണ് കൊല്ലപ്പെട്ടത്.
advertisement
2/5
ബുധനാഴ്ച രാവിലെയാണ് ഒരു വീട്ടുവരാന്തയിൽ ഇയാളുടെ മൃതദേഹം കാണപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്നു.
advertisement
3/5
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ രണ്ടുമാസമായി ഇയാൾ പരോളിൽ നാട്ടില്‍ കഴിയുകയായിരുന്നു.
advertisement
4/5
കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പഴയന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
5/5
2019 ൽ  എളനാട് കോളനിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ഇയാളും താമസിക്കുന്നത് ഇതേ കോളനിയിലാണ്.
മലയാളം വാർത്തകൾ/Photogallery/Crime/
തൃശൂരിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെട്ടിക്കൊന്നു
Open in App
Home
Video
Impact Shorts
Web Stories