TRENDING:

സ്വകാര്യഭാഗത്ത് കുപ്പി കയറ്റിയ ശേഷം കൂട്ട ബലാത്സംഗം: പെൺകുട്ടിയെ കണ്ടെത്തിയത് കോഴിക്കോട് നിന്ന്

Last Updated:
ബെംഗളൂരുവിൽ നിന്നും യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം.
advertisement
1/6
ബെംഗളുരു ബലാത്സംഗം: പെൺകുട്ടിയെ കണ്ടെത്തിയത് കോഴിക്കോട് നിന്ന്
ബെംഗളൂരു: ക്രൂരമായ പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട് നിന്നും കർണാടക പൊലീസ് കണ്ടെത്തി. യുവതിയെ പീഡിപ്പിക്കുന്ന വിഡിയോ വൈറലായതിനു പിന്നാലെ രണ്ട് യുവതികൾ ഉൾപ്പെടെ ബംഗ്ലദേശിൽ ആറു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 22കാരിയുടെ സ്വകാര്യഭാഗത്ത് കുപ്പി കയറ്റുന്നതുവരെ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു.
advertisement
2/6
ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്. വിഡിയോ ക്ലിപ്പിൽനിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.
advertisement
3/6
ബംഗ്ലാദേശിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടു വന്നതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂര പീഡനം.
advertisement
4/6
കോഴിക്കോട്ടെ ഒരു ബ്യൂട്ടിപാർലറിൽ നിന്നാണ് യുവതിയെ പൊലീസ് കണ്ടെത്തിയത്. റിഡോയ് ബാബു (25), സദര്‍ (23), മുഹമ്മദ് ബാബു ഷെയ്ഖ് (30), ഹക്കീല്‍ (23), നസ്രത്ത്, കാജല്‍ എന്നിവരാണ് അറസ്റ്റിലായത്.
advertisement
5/6
ബെംഗളൂരുവിലെ രാമമൂര്‍ത്തിനഗറില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. ഇതിനിടെ കേസിൽ അറസ്റ്റിലായ രണ്ടു പേർ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പൊലീസ് വെടിവച്ചു വീഴ്ത്തിയിരുന്നു.
advertisement
6/6
അറസ്റ്റിലായ സ്ത്രീകളിൽ ഒരാൾ പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നു ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത് പറഞ്ഞു. സാമ്പത്തിക പ്രശ്നത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂര പീഡനത്തിൽ കലാശിച്ചതെന്നാണ് വിവരം. 
മലയാളം വാർത്തകൾ/Photogallery/Crime/
സ്വകാര്യഭാഗത്ത് കുപ്പി കയറ്റിയ ശേഷം കൂട്ട ബലാത്സംഗം: പെൺകുട്ടിയെ കണ്ടെത്തിയത് കോഴിക്കോട് നിന്ന്
Open in App
Home
Video
Impact Shorts
Web Stories