തൃശൂരിലെ വയോധിക ദമ്പതികളുടെ കൊല കഴുത്ത് മുറിച്ച്; ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
കൊല്ലപ്പെട്ട ജമീലയുടെ തല അറുത്തെടുത്ത് കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു
advertisement
1/7

തൃശൂർ: വടക്കേക്കാട് വയോധിക ദമ്പതികളുടെ കൊലപാതകത്തിൽ ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചു. കഴുത്ത് മുറിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പോലീസിനോട് വിവരിച്ചു.
advertisement
2/7
അതേസമയം അക്മലിന്റെ പല മൊഴികളിലും അവ്യക്തത നിലനിൽക്കുന്നതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ഇരട്ട കൊലപാതകത്തിന് ശേഷം വീട് പൂട്ടി കടന്നു കളഞ്ഞ അക്മലിനെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരുന്നു.
advertisement
3/7
തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കൊലപാതകം നടത്തിയ രീതിയും ഇയാൾ വിശദീകരിച്ചു. മുത്തച്ഛനെയും മുത്തശ്ശിയെയും കഴുത്തറുത്ത് കൊന്നുവെന്നാണ് ചെറുമകന്റെ മൊഴി.
advertisement
4/7
കൊല്ലപ്പെട്ട ജമീലയുടെ തല അറുത്തെടുത്ത് കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു. ദമ്പതികൾ ഉറങ്ങി കിടക്കുമ്പോഴാണ് കൊല നടത്തിയത്.
advertisement
5/7
ലഹരി ഉപയോഗത്തിനുള്ള പണം ആവശ്യപ്പെട്ട് അക്മൽ ജമീലയെയും അബ്ദുളളയെയും ഉപദ്രവിക്കാറുണ്ടായിരുന്നു. ജമീലയുടേതെന്ന് സംശയിക്കുന്ന ആഭരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
6/7
ലഹരി വസ്തുക്കൾക്ക് അടിമയായ അക്മലിനെ കഴിഞ്ഞ ഒന്നര വർഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ താമസിപ്പിച്ച് ചികിത്സക്ക് വിധേയനാക്കിയിരുന്നു. എന്നാൽ മടങ്ങിയെത്തിയ ശേഷം വീണ്ടും ലഹരിയിലേക്ക് മടങ്ങി.
advertisement
7/7
ലഹരിക്ക് പണം കണ്ടെത്താൻ നടത്തിയ കൊലപാതകമെന്നാണ് പൊലീസ് നിഗമനം. എന്തായാലും കൊലപാതകം നടന്ന സമയം അടക്കം അക്മൽ നൽകുന്ന പല മൊഴികളിലും വൈരുധ്യമുണ്ട്. ഈ സാഹചര്യത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Crime/
തൃശൂരിലെ വയോധിക ദമ്പതികളുടെ കൊല കഴുത്ത് മുറിച്ച്; ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചു