ഒരിടത്ത് തീപിടിത്തം; മറ്റൊരിടത്ത് വാഹനാപകടം; പ്രഭാസ് നായകനായ രണ്ട് സിനിമകളുടെ സെറ്റുകളിൽ ഒരേദിവസം അപകടം
- Published by:Rajesh V
- news18-malayalam
Last Updated:
ആദിപുരുഷിന്റെ സെറ്റിൽ വൻ തീപിടിത്തമുണ്ടായി. സലാർ സെറ്റിലേക്ക് വന്ന അണിയറ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാൻ ലോറിയുമായി കൂട്ടിയിടിച്ചു.
advertisement
1/5

പ്രഭാസ് നായകനായ രണ്ടു സിനിമകളുടെ സെറ്റിൽ ഒരേദിവസം അപകടം ഉണ്ടായത് ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. പ്രഭാസിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷിന്റെ സെറ്റിൽ ചൊവ്വാഴ്ച വൻ തീപിടിത്തമാണുണ്ടായത്.
advertisement
2/5
വൈകുന്നേരം നാലര മണിയോടെയാണ് തീപിടിത്തമുണ്ടായത്. മുംബൈ ഗുരുഗ്രാം ഭാഗത്തെ റെട്രോ ഗ്രൗണ്ടിലെ സെറ്റിനാണ് തീപിടിച്ചത്. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും വേഷമിടുന്ന ചിത്രമാണിത്. ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം. ക്രോമ സെറ്റ് ചെയ്തിരുന്ന സ്ഥലം ചാമ്പലായി. സംവിധായകൻ ഓം റൗട്ടും കൂട്ടരും സുരക്ഷിതരാണ്. പ്രഭാസും സെയ്ഫ് അലി ഖാനും സെറ്റിൽ എത്തിയിരുന്നില്ല.
advertisement
3/5
കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സലാർ സെറ്റിൽ അണിയറ പ്രവർത്തകരുമായി വന്ന വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പെഡ്ഡാപ്പള്ളി ഗോദാവരിഖനിയിലെ രാജീവ് റോഡിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് സാരമായ പരിക്കേറ്റു. പ്രഭാസിന് ഇന്നലെ ഷൂട്ടിങ് ഉണ്ടായിരുന്നില്ല.
advertisement
4/5
പ്രഭാസിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ആദിപുരുഷ്. തമിഴ്, മലയാളം ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പുറത്തിറങ്ങും. ഓം റാവത്തുമായി സെയ്ഫിന്റെ രണ്ടാമത്തെ ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ടിന്റെ തൻഹാജിയായിരുന്നു ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം. ഇതാദ്യമായാണ് പ്രഭാസും സെയ്ഫും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്
advertisement
5/5
ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരൻ ഉണ്ടായിരുന്നു- എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഓം റൗട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞിരുന്നു. തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്.
മലയാളം വാർത്തകൾ/Photogallery/Film/
ഒരിടത്ത് തീപിടിത്തം; മറ്റൊരിടത്ത് വാഹനാപകടം; പ്രഭാസ് നായകനായ രണ്ട് സിനിമകളുടെ സെറ്റുകളിൽ ഒരേദിവസം അപകടം