TRENDING:

Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ

Last Updated:
കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ അനുപമ വേഷമിട്ടത് വളരെ കുറച്ച് മലയാള ചിത്രങ്ങളിൽ മാത്രമാണ്. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം അനുപമ പറഞ്ഞത്.
advertisement
1/12
മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ
പ്രേമത്തിലെ മേരിയായെത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിനു ശേഷം അനുപമ മലയാള സിനിമയിൽ സജീവമായിരുന്നില്ല. എന്നാൽ മറ്റ് ഭാഷകളിൽ കൈനിറയെ ചിത്രങ്ങളും അനുപമയ്ക്കുണ്ട്.
advertisement
2/12
മലയാള സിനിമയിൽ നിന്ന് മാറിനിൽക്കാനുള്ള കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അനുപമ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുപമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
3/12
പ്രേമത്തിന് ശേഷം വിമര്‍ശനങ്ങളും ട്രോളുകളും വന്നതോടെയാണ് മലയാളത്തില്‍ സജീവമാകാതെ അന്യഭാഷകളിലേയ്ക്ക് ചേക്കേറിയതെന്ന് അനുപമ പറയുന്നു. ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ വിഷമിപ്പിച്ചതിനാലാണ് മലയാളത്തില്‍ നിന്ന് വിട്ടു നിന്നതെന്നും അനുപമ.
advertisement
4/12
'പ്രേമത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാ​ഗ്യമായി കരുതുന്നു. ഞാൻ ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നതിന്റെ കാരണവും ആ ഒരൊറ്റ ചിത്രമാണ്. അനുപമയെ ഇന്ന് ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ അത് മേരി എന്ന കഥാപാത്രത്തിലൂടെയാണ്. അൽഫോൺസ് പുത്രൻ ഒരു മാലാഖയെപ്പോലെ വന്ന് എന്റെ ജീവിതത്തെ മാറ്റി മറിച്ചു'- അനുപമ പറഞ്ഞു.
advertisement
5/12
'അതുകൊണ്ടാണ് ഞാൻ എന്റെ വീടിന് പ്രേമം എന്ന് പേരിട്ടതും. ഈ കോവിഡ് പ്രശ്നങ്ങൾക്കിടയിലും സിനിമയുടെ അഞ്ചാം വാർഷികം ആളുകൾ ആഘോഷിച്ചത് വളരെ അതിശയകരമായിരുന്നു. പ്രേമത്തിന് ശേഷം ഞാൻ വ്യത്യസ്തഭാഷകളിലായി പതിമൂന്നോളം ചിത്രങ്ങൾ ചെയ്തു'- അനുപമ വ്യക്തമാക്കി.
advertisement
6/12
എന്നാൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ അനുപമ വേഷമിട്ടത് വളരെ കുറച്ച് മലയാള ചിത്രങ്ങളിൽ മാത്രമാണ്. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം അനുപമ പറഞ്ഞത്.
advertisement
7/12
പ്രേമത്തിന്റെ റിലീസിന് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഞാൻ ഒരുപാട് ആക്രമണങ്ങളും നേരിട്ടു. എന്നെ അഹങ്കാരിയെന്നും ​ജാടയുള്ളവളെന്നും വിളിച്ചു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ധാരാളം അഭിമുഖങ്ങൾ ഞാൻ നൽകിയിരുന്നു.
advertisement
8/12
ഈ സിനിമയുമായി ബന്ധമില്ലാത്ത പലരും എന്നോട് പറഞ്ഞത്. കിട്ടുന്ന അവസരങ്ങൾ ഉപയോ​ഗിക്കാനാണ്. ഞാൻ തൃശ്ശൂർ ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് പെൺകുട്ടിയാണ്. അതുകൊണ്ടു തന്നെ കൂടുതലൊന്നും ആലോചിക്കാതെ അവർ പറയുന്നത് അതേപടി അനുസരിച്ചു.
advertisement
9/12
എന്നാൽ സിനിമ ഇറങ്ങിയതിന് ശേഷം ആളുകൾ എന്നെ പരിഹസിക്കാൻ തുടങ്ങി. ഞാൻ കുറച്ച് നേരം മാത്രമേ സ്ക്രീനിലുള്ളൂ അത് തന്നെയായിരുന്നു പരിഹാസങ്ങൾക്ക് കാരണമായി തീർന്നത്. ഞാൻ അഭിമുഖങ്ങൾ നൽകിയത് എന്റെ വളർച്ചയ്ക്ക് വേണ്ടിയായിരുന്നുവെന്ന് പലരും പറഞ്ഞു.
advertisement
10/12
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഞാൻ മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. എനിക്ക് വന്ന ചില അവസരങ്ങൾ ഞാൻ വേണ്ടെന്ന് വച്ചു. അതിനിടെ തെലുങ്ക് സിനിമയിൽ നിന്ന് അവസരം വന്നു. എനിക്ക് അഭിനയമില്ല, പൊങ്ങച്ചം മാത്രമേയുള്ളൂ എന്നുമൊക്കെ ചിലർ പറഞ്ഞിരുന്നു.
advertisement
11/12
അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. പുതിയ ഭാഷകൾ പഠിക്കാൻ ആരംഭിച്ചു. അങ്ങിനെയാണ് എനിക്ക് കൂടുതൽ അങ്ങിനെയാണ് എനിക്ക് കൂടുതൽ തെലുങ്ക് സിനിമകൾ വന്നത്''- അനുപമ പറയുന്നു.
advertisement
12/12
ദുൽഖർ നിർമിക്കുന്ന മണിയറയിലെ അശോകനാണ് അനുപമയുടെ ഏറ്റവും പുതിയ മലയാള ചിത്രം. ഈ ചിത്രത്തിൽ സഹസംവിധായികയായും അനുപമ പ്രവർത്തിച്ചിരുന്നു. ചിത്രത്തിൽ ദുൽക്കറും ഗ്രിഗറിയും ചേർന്ന് പാടിയ ഉണ്ണിമായേ പാട്ട് പാടി അനുപമ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories