TRENDING:

Drishyam 2 | ഐ.ജി. ഗീതാ പ്രഭാകർ ജോർജുകുട്ടിയോട് പ്രതികാരം ചോദിയ്ക്കുമോ? ദൃശ്യം 2ൽ ആശ ശരത്തും വരുന്നു

Last Updated:
Asha Sharath joined the sets of Drishyam 2 | വരുണിന്റെ തിരോധാനം കൊലപാതകമെന്ന് കണ്ടെത്താനാണോ ഗീത പ്രഭാകറിന്റെ വരവ്?
advertisement
1/6
ഐ.ജി. ഗീതാ പ്രഭാകർ ജോർജുകുട്ടിയോട് പ്രതികാരം ചോദിയ്ക്കുമോ? ദൃശ്യം 2ൽ ആശ ശരത്തും വരുന്നു
ഐ.ജി. ഗീതാ പ്രഭാകർ ദൃശ്യം 2ൽ പ്രേക്ഷകരുടെ മുന്നിൽ വീണ്ടുമെത്തും. ചിത്രീകരണത്തിനായി ആശ ശരത് ഷൂട്ടിംഗ് സംഘത്തോടൊപ്പം ചേരുകയാണ്. ആ സന്തോഷ വാർത്ത ആശ ഫേസ്ബുക് പോസ്റ്റിൽ പങ്കിട്ടു
advertisement
2/6
ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറും സിദ്ധിഖിന്റെ പ്രഭാകർ എന്ന വേഷവും ദൃശ്യം ഒന്നാംഭാഗത്തിൽ ശ്രദ്ധേയമായിരുന്നു. ഇവരുടെ മകൻ വരുൺ പ്രഭാകറിനെ കാണാതാവുന്നത് മുതലുള്ള അന്വേഷണവും ഗീതയ്ക്കാണ്. അത്തരത്തിൽ ജോർജ് കുട്ടിയും കുടുംബവും ഇവരുടെ നിരീക്ഷണത്തിലാവുന്നു
advertisement
3/6
രണ്ടാം ഭാഗത്തിൽ വരുമ്പോൾ ഗീത ജോർജ് കുട്ടിയോട് പ്രതികാരം ചെയ്യുമോ എന്നുള്ളതാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ട്വിസ്റ്റ്. വരുണിന്റെ തിരോധാനം കൊലപാതകമെന്ന് രണ്ടാം ഭാഗത്തിൽ പറയുമോ എന്നറിയണം. മോഹൻലാൽ ഉൾപ്പെടെയുള്ള ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് ജോർജ് കുട്ടിയും കുടുംബവുമായെത്തുക
advertisement
4/6
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2 ചിത്രീകരണം കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചു. ചിത്രീകരണത്തിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് ടെസ്റ്റ് പൂർത്തിയാക്കിയവരാവും. നായകനും നായികയുമായി മോഹൻലാലും മീനയും ഉൾപ്പെടെയുള്ളവർക്ക് ഒരേ ഹോട്ടലിലായിരിക്കും താമസം. മോഹൻലാൽ സെപ്റ്റംബർ 26 ന് സെറ്റിൽ എത്തും
advertisement
5/6
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം തുടക്കത്തിൽ ഇൻഡോർ ഷൂട്ടിങിലായിരിക്കും. ആദ്യത്തെ പത്തു ദിവസം ഇങ്ങനെ തുടർന്ന ശേഷം പിന്നീടുള്ള രംഗംങ്ങൾ തൊടുപുഴയിൽ ചിത്രീകരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 17 ന് ആരംഭിക്കേണ്ട ഷൂട്ടിംഗ് സെപ്റ്റംബർ 21ലേക്ക് മാറ്റിയത്
advertisement
6/6
മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റിൽ സജീവമായുള്ള ഒരാൾക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പർക്കമുണ്ടാവില്ല. ഇവർ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല
മലയാളം വാർത്തകൾ/Photogallery/Film/
Drishyam 2 | ഐ.ജി. ഗീതാ പ്രഭാകർ ജോർജുകുട്ടിയോട് പ്രതികാരം ചോദിയ്ക്കുമോ? ദൃശ്യം 2ൽ ആശ ശരത്തും വരുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories