'അദ്ദേഹത്തെ പോലൊരാൾക്ക് വേണ്ടിയാണ് ഞാൻ വർഷങ്ങളായി പ്രാർത്ഥിച്ചത്'; ഭർത്താവിനെ കുറിച്ച് സന ഖാൻ
- Published by:Naseeba TC
- news18-malayalam
Last Updated:
വളരെ നല്ല മനുഷ്യനാണ് തന്റെ ഭർത്താവ്. അദ്ദേഹം സുന്ദരനാണെന്ന് എനിക്കറിയാം. ഒരുപക്ഷേ നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലായിരിക്കാം. അത് താൻ കാര്യമാക്കുന്നില്ല.
advertisement
1/10

സിനിമയുടെ ഗ്ലാമർ ലോകത്തു നിന്ന് പിൻവാങ്ങി ആത്മീയ വഴി തിരഞ്ഞെടുക്കുന്നു എന്ന സന പ്രഖ്യാപനവും പിന്നാലെയുള്ള വിവാഹ വാർത്തയും ആരാധകർ ഏറെ ഞെട്ടലോടെയാണ് കേട്ടത്. മുസ്ലീം മതപണ്ഡിതനായ മൗലാന അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. സിനിമയിൽ നിന്ന് പിൻവാങ്ങിയതിന് പിന്നാലെ സന തന്റെ പഴയകാല ചിത്രങ്ങളും സോഷ്യൽമീഡിയയിൽ നിന്ന് പിൻവലിച്ചിരുന്നു. പ്രാർത്ഥനകളുടേയും ഭർത്താവിനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സനയുടെ ഇൻസ്റ്റഗ്രാമിൽ ഇപ്പോഴുള്ളത്. (Image: Instagram)
advertisement
2/10
വിവാഹത്തെ കുറിച്ച് പല കഥകൾ പ്രചരിച്ചിരുന്നെങ്കിലും സന അത്തരം വാർത്തകളോടൊന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ സന തന്റെ വിവാഹത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. അനസ് സയ്യിദിനെ വിവാഹം ചെയ്യാനുള്ള തീരുമാനം ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് താരം കൂടിയായ സന ഖാൻ. (Image: Instagram)
advertisement
3/10
അനസ് സയ്യദിനെ പോലൊരാളെ ഭർത്താവായി ലഭിക്കാനായിരുന്നു താൻ എല്ലാ നാളും പ്രാർത്ഥിച്ചിരുന്നത് എന്ന് പറയുകയാണ് സന. വർഷങ്ങളോളമുള്ള പ്രാർത്ഥനയുടെ ഫലമാണ് അനസ് തന്റെ ജീവിത്തിലേക്ക് വന്നത്. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സന വിവാഹത്തെ കുറിച്ച് പറഞ്ഞത്. (Image: Instagram)
advertisement
4/10
മാന്യനായ വ്യക്തിയാണ് തന്റെ ഭർത്താവ്. മുൻവിധിയോടെ കാര്യങ്ങളെ കാണുന്നയാളുമല്ല അനസ് എന്നും സന പറയുന്നു. തന്നേയും ഭർത്താവിനേയും കുറിച്ച് സോഷ്യൽമീഡിയയിൽ വരുന്ന ട്രോളുകളോടും സന പ്രതികരിച്ചു. (Image: Instagram)
advertisement
5/10
വളരെ നല്ല മനുഷ്യനാണ് തന്റെ ഭർത്താവ്. അദ്ദേഹം സുന്ദരനാണെന്ന് എനിക്കറിയാം. ഒരുപക്ഷേ നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലായിരിക്കാം. അത് താൻ കാര്യമാക്കുന്നില്ല. സന പറയുന്നു. (Image: Instagram)
advertisement
6/10
2017 ലാണ് സന അനസ് സയ്യിദിനെ ആദ്യമായി കാണുന്നത്. മക്കയിൽ വെച്ചായിരുന്നു കണ്ടുമുട്ടിയത്. പിന്നീട് 2018 ൽ ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിയാൻ സന അനസിനെ വീണ്ടും കോൺടാക്ട് ചെയ്തു. 2020 ൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നുവെന്നും മുൻ നടി പറയുന്നു. (Image: Instagram)
advertisement
7/10
സനയെ ഭാര്യയായി ലഭിച്ചതിൽ സന്തോഷവാനാണെന്ന് അനസ് സയ്യിദും പറയുന്നു. ഇടുങ്ങിയ ചിന്താഗതിയുള്ളവർ തങ്ങളെ കുറിച്ച് പറയുന്നത് കാര്യമാക്കുന്നില്ലെന്നും അനസ്. മറ്റാരെയെങ്കിലും വിവാഹം ചെയ്തിരുന്നെങ്കിൽ താൻ ഇത്രയും സന്തോഷവനായിരിക്കുമെന്ന് തോന്നുന്നില്ലെന്നും അനസ്. (Image: Instagram)
advertisement
8/10
ക്ഷമാശീലയും മാന്യയും സംശുദ്ധമായ ഹൃദയത്തിനുടയുമാണ് സന ഖാൻ എന്ന് അനസ് പറയുന്നു. തന്നെ പൂർണനാക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്ന പെൺകുട്ടിയെ ഭാര്യയായി ലഭിക്കണമെന്നുമായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇപ്പോഴും ആളുകൾ താൻ എങ്ങനെയാണ് ഒരു നടിയെ വിവാഹം ചെയ്തത് എന്ന് ചോദിക്കാറുണ്ടെന്നും അനസ് സയ്യിദ് പറയുന്നു. (Image: Instagram)
advertisement
9/10
അവരെ കുറിച്ച് അനസിന് പറയാനുള്ളത് ഇങ്ങനെ, അവർ ചെറിയ മനസ്സിന് ഉടമകളാണ്. തന്റെ ജീവിതത്തെ കുറിച്ച് അഭിപ്രായം പറയാൻ ആർക്കും അവകാശമില്ല. തങ്ങൾ പരസ്പരം ചേരില്ലെന്ന് ആർക്കും ചിന്തിക്കാം, പക്ഷേ യഥാർത്ഥത്തിൽ തങ്ങൾ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. അനസിന്റെ വാക്കുകൾ. (Image: Instagram)
advertisement
10/10
കഴിഞ്ഞ ഒക്ടോബറിലാണ് സന ഖാൻ സിനിമാ ലോകം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. നവംബർ ഇരുപതിന് സനയും അനസ് സയ്യിദും വിവാഹിതരായി. (Image: Instagram)
മലയാളം വാർത്തകൾ/Photogallery/Film/
'അദ്ദേഹത്തെ പോലൊരാൾക്ക് വേണ്ടിയാണ് ഞാൻ വർഷങ്ങളായി പ്രാർത്ഥിച്ചത്'; ഭർത്താവിനെ കുറിച്ച് സന ഖാൻ