നടി കസ്തൂരിയുടെ ട്വീറ്റ് വനിതാ വിജയകുമാറിനെതിരെയുള്ള ഒളിയമ്പോ? വിഷയം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
- Published by:user_57
- news18-malayalam
Last Updated:
Kasthuri posts a tweet on hypocrisy; netizens call it an attack on Vanitha Vijayakumar | മൂന്നാമതും വിവാഹിതയായ നടി വനിതാ വിജയകുമാറിനെ ഉദ്ദേശിച്ചുകൊണ്ടാണ് കസ്തുരിയുടെ ട്വീറ്റ് എന്ന് പ്രേക്ഷകർ
advertisement
1/7

കാപട്യത്തെക്കുറിച്ചുള്ള നടി കസ്തുരിയുടെ ട്വീറ്റ് വനിതാ വിജയകുമാറിനെ ഉദ്ദേശിച്ചാണെന്ന് സോഷ്യൽ മീഡിയ. ബിഗ് ബോസ് മത്സരാർത്ഥികളും അഭിനേതാക്കളുമായ ഇവർ പരസ്പരം ലോഹ്യത്തിലല്ല. കഴിഞ്ഞ ദിവസം കസ്തുരി പോസ്റ്റ് ചെയ്ത ട്വീറ്റിലെ വാക്കുകളാണ് ഇപ്പോൾ ചർച്ചാവിഷയമാവുന്നത്
advertisement
2/7
"കപടതയുടെ നിർവചനം: നിങ്ങളുടെ വ്യക്തിജീവിതം മുഴുവൻ സോഷ്യൽ മീഡിയയിൽ ഇടുക. മക്കളുടെയും കുടുംബത്തിന്റെയും വിവരങ്ങൾ യൂട്യൂബിൽ കച്ചവടച്ചരക്കാക്കുക. എന്നിട്ടു കാര്യങ്ങൾ തിരിച്ചടിക്കുമ്പോൾ സ്വകാര്യത വേണമെന്ന് ആവശ്യപ്പെടുക. നിയമപരവും മറ്റുള്ളവരെ ബാധിക്കാത്തതരത്തിലും ആയിരിക്കുന്നോളം മാത്രമേ ഒരാളുടെ വ്യക്തിജീവിതം വേറൊരാളുടെ താത്പ്പര്യമല്ലാതായിരിക്കൂ." കസ്തുരി ട്വീറ്റിൽ കുറിക്കുന്നു
advertisement
3/7
ഇതാരെ ഉദ്ദേശിച്ചതെന്ന് ഒരാൾ ചോദിച്ചപ്പോൾ, ദേശതാത്പര്യമുള്ള വിഷയമല്ല, എന്നാൽ സ്വന്തം തീരുമാനങ്ങളെ ചോദ്യം ചെയ്തപ്പോൾ മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിൽ ഒരാൾ നടത്തിയ പരാമര്ശത്തെയാണ് ഉദ്ദേശിച്ചതെന്ന് കസ്തുരി മറുപടി നൽകി. ഇതിനു ഹേതുവായ വിഷയം ഇനിപ്പറയുന്നതാണെന്ന് കരുതുന്നു
advertisement
4/7
വനിതയുടെ ഭർത്താവ് പീറ്റർ പോൾ ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയില്ല എന്ന പരാതിയെത്തുടർന്ന് നടി ലക്ഷ്മി രാമകൃഷ്ണൻ വനിതയെ വിമർശിച്ചിരുന്നു. അതിനെതിരെ വനിത രൂക്ഷമായാണ് പ്രതികരിച്ചത്
advertisement
5/7
പീറ്റർ പോളുമായുള്ളത് വനിതയുടെ മൂന്നാം വിവാഹമായിരുന്നു. വിവാഹത്തെ തുടർന്ന് പീറ്ററുമായി അകന്നു കഴിയുന്ന ആദ്യ ഭാര്യ എലിസബത്ത് ഹെലൻ ചെന്നൈ വടപളനി പോലീസ് സ്റ്റേഷനിൽ പരാതി നൽകി
advertisement
6/7
പീറ്റർ പോളുമായുള്ള വിവാഹത്തിൽ തനിക്ക് രണ്ടു കുട്ടികളുണ്ട്. ചില അഭിപ്രായ ഭിന്നതകളുടെ പേരിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്ന് ഇവർ ആരോപിച്ചു
advertisement
7/7
എലിസബത്തിന്റെ പരാതിയെത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
നടി കസ്തൂരിയുടെ ട്വീറ്റ് വനിതാ വിജയകുമാറിനെതിരെയുള്ള ഒളിയമ്പോ? വിഷയം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ