Parvathy | 'അറപ്പ് തോന്നുന്ന, നാണമില്ലാത്ത വിഡ്ഢിയെ കാണൂ'; ഇടവേള ബാബുവിനെതിരെ പാർവതി തിരുവോത്ത്
Last Updated:
അമ്മയിൽ അംഗത്വമില്ലാത്തതിനാൽ ഭാവനയെ പുതിയ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. ഇതാണ് വിവാദമായത്.
advertisement
1/5

മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' നിർമിക്കുന്ന പുതിയ ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്ന് നടനും സംഘടന ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു സ്വകാര്യ വാർത്താചാനലിന്റെ അഭിമുഖപരിപാടിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇക്കാര്യം അവതരിപ്പിച്ച രീതി പരക്കെ വിമർശിക്കപ്പെട്ടു. 'മരിച്ചു പോയ ആളുകൾ തിരിച്ചു വരില്ലല്ലോ' എന്ന് പറഞ്ഞായിരുന്നു അമ്മയുടെ പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു വ്യക്തമാക്കിയത്.
advertisement
2/5
ചാനൽ അഭിമുഖത്തിൽ ഇത്തരത്തിലൊരു വിവാദപരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് പാർവതി ഇടവേള ബാബുവിനെതിരെ പരിഹാസത്തിൽ കലർന്ന വിമർശനവുമായി എത്തിയത്.
advertisement
3/5
'അറപ്പ് തോന്നുന്ന, നാണമില്ലാത്ത വിഡ്ഢിയെ കാണൂ... ഇടവേള ബാബു. അമ്മ എന്ന് വിളിക്കുന്ന ക്ലബിന്റെ ജനറൽ സെക്രട്ടറി' എന്നാണ് പാർവതി കുറിച്ചത്. സ്റ്റാറ്റസിൽ അടുത്തതായി ഭാവന അമ്മ സിനിമയിൽ ഉണ്ടാകില്ലെന്ന് ചാനലിൽ ഇടവേള ബാബു പറയുന്ന ഭാഗത്തിന്റെ വീഡിയോ ക്ലിപ്പും ചേർത്തിട്ടുണ്ട്. ഇടവേള ബാബുവിന്റെ വിവാദ പരാമർശത്തിനു ശേഷം സിനിമാമേഖലയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഇതിനെതിരെ രംഗത്തെത്തിയത്.
advertisement
4/5
ഇതിനു മുമ്പ് അമ്മ നിർമിച്ച ചിത്രമായിരുന്നു 'ട്വിന്റി ട്വന്റി'. അമ്മയ്ക്കു വേണ്ടി നടൻ ദിലീപ് ആയിരുന്നു ചിത്രം നിർമിച്ചത്. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി ഭാവന ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പുതിയ ചിത്രത്തിൽ ഭാവന ഉണ്ടാകില്ലെന്നാണ് ഇടവേള ബാബു പറഞ്ഞത്. അമ്മയുടെ അടുത്ത ചിത്രത്തിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് 'ഇപ്പോൾ ഭാവന അമ്മയിലില്ല, അത്രയേ എനിക്ക് പറയാൻ കഴിയുകയുള്ളൂ' എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റില്ലല്ലോയെന്നും അമ്മയിലുള്ളവരെ വച്ച് അഭിനയിപ്പിക്കേണ്ടി വരുമെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയിൽ അംഗത്വമില്ലാത്തതിനാൽ ഭാവനയെ പുതിയ സിനിമയിൽ അഭിനയിപ്പിക്കാൻ കഴിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. ഇതാണ് വിവാദമായത്.
advertisement
5/5
അനുയോജ്യമായ കഥാപാത്രം കിട്ടാത്തതു കൊണ്ടാണ് ചിത്രത്തിൽ പ്രമുഖ നടനായ നെടുമുടി വേണു ഇല്ലാത്തതെന്നും ഇടവേള ബാബു പറഞ്ഞു. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെന്നും എന്നാൽ മമ്മൂട്ടി വില്ലനാകുന്നു എന്ന ഒറ്റ കാരണത്താൽ പടം പരാജയപ്പെടുമെന്ന് അവർ പറഞ്ഞെന്നും ഇടവേള ബാബു പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
Parvathy | 'അറപ്പ് തോന്നുന്ന, നാണമില്ലാത്ത വിഡ്ഢിയെ കാണൂ'; ഇടവേള ബാബുവിനെതിരെ പാർവതി തിരുവോത്ത്