Drishyam 2| ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു; ദൃശ്യം 2 ഓഗസ്റ്റിൽ തൊടുപുഴയിൽ തുടങ്ങും
- Published by:Gowthamy GG
- news18-malayalam
Last Updated:
ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു ദൃശ്യം 2 ഒരുങ്ങുന്നത്.
advertisement
1/7

കേബിൾ ഓപ്പറേറ്റർ ജോർജുകുട്ടിയായി മോഹൻലാൽ തകർത്തഭിനയിച്ച ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നു. ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം2.
advertisement
2/7
കോവിഡ് സാഹചര്യത്തിൽ സർക്കാരിന്റെ നിര്‍ദേശങ്ങളോടു കൂടി നിയന്ത്രണങ്ങളോടെയാകും ചിത്രീകരണം ആരംഭിച്ചേക്കുക. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് നിർത്തിവയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ നിലപാട് തുടരുമ്പോഴാണ് ദൃശ്യം2 ആരംഭിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
advertisement
3/7
ആശീർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ തന്നെ നിർമിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ അറിയിക്കുന്നത്.
advertisement
4/7
2013 ഡിസംബറിൽ റീലീസ് ചെയ്ത ‘ദൃശ്യം’ വൻ ഹിറ്റായിരുന്നു. ഇതിന്റെ തുടർച്ചയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും.
advertisement
5/7
രണ്ടാംഭാഗത്തിന്റെ കഥയുമായി ബന്ധപ്പെട്ട സൂചനകളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. മോഹൻലാലിനു പുറമെ മീന, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അൻസിബ, എസ്തര്‍ തുടങ്ങിയവരും ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
advertisement
6/7
ചിത്രം വൻ വിജയം നേടിയതിനു പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്തു. ചിത്രത്തിന്റെ റീമേക്കുകളും ഹിറ്റായിരുന്നു.
advertisement
7/7
ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു ദൃശ്യം 2 ഒരുങ്ങുന്നത്. ഇതിനു ശേഷമായിരിക്കും ഷൂട്ടിങ് നിർത്തിവച്ച മറ്റു സിനിമകളിൽ മോഹൻലാൽ അഭിനയിക്കുക.
മലയാളം വാർത്തകൾ/Photogallery/Film/
Drishyam 2| ജോർജുകുട്ടിയും കുടുംബവും വീണ്ടും വരുന്നു; ദൃശ്യം 2 ഓഗസ്റ്റിൽ തൊടുപുഴയിൽ തുടങ്ങും