TRENDING:

Prithviraj Sukumaran | അച്ഛൻ സുകുമാരനൊപ്പം സിനിമയിൽ വേഷമിട്ട മകൻ ഇന്ദ്രജിത്തോ പൃഥ്വിരാജോ?

Last Updated:
Indrajith or Prithviraj? Who had the opportunity to screen share space with dad Sukumaran? | 1986ലാണ് ഈ അപൂർവ അച്ഛൻ-മകൻ കോമ്പിനേഷൻ മലയാള സിനിമയിൽ എത്തിയത്
advertisement
1/14
Prithviraj Sukumaran | അച്ഛൻ സുകുമാരനൊപ്പം സിനിമയിൽ വേഷമിട്ട മകൻ ഇന്ദ്രജിത്തോ പൃഥ്വിരാജോ?
മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരിക്കൽ മലയാള സിനിമയിൽ തങ്ങളുടേതായ ഇടം നേടുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു അവരുടെ അച്ഛൻ സുകുമാരന്. പക്ഷെ നായകന്മാരായി അവർ വെള്ളിത്തിരയിൽ ശോഭിക്കുന്ന നാളുകൾ എത്തും മുൻപേ അദ്ദേഹം വിടവാങ്ങി. എന്നാൽ ഇവരിൽ ഒരാൾക്ക് അച്ഛനുമായി സ്ക്രീൻ പങ്കിടാൻ അവസരം ലഭിച്ചിട്ടുണ്ട്
advertisement
2/14
1986ൽ റിലീസായ 'പടയണി' എന്ന സിനിമയിലാണ് ഈ അപൂർവ അച്ഛൻ-മകൻ കോമ്പിനേഷൻ കാണാവുന്നത്
advertisement
3/14
മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിവർ നായകന്മാരായ ചിത്രത്തിൽ രമേശ് എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് ജൂനിയർ സുകുമാരൻ അവതരിപ്പിച്ചത്
advertisement
4/14
ഇതിൽ രമേശ് ആയെത്തിയത് മോഹൻലാലാണ്. പിൽക്കാലത്ത് മോഹൻലാലിനൊപ്പം സുകുമാരൻ സഹോദരന്മാർ രണ്ടു പേരും വേഷമിട്ടു എന്നതും ശ്രദ്ധേയം
advertisement
5/14
ആ കുട്ടി ഇന്ദ്രജിത്തോ, പൃഥ്വിരാജോ? ശരിക്കും ഈ ചിത്രത്തിൽ രണ്ടുപേരുമുണ്ട്. ഒരാളുടെ പേര് പിന്നണിയിൽ ആണെന്ന് മാത്രം. 'ഇന്ദ്രരാജ് ക്രിയേഷൻസ്' എന്ന ബാനറിലാണ് സുകുമാരൻ ഈ ചിത്രം പുറത്തിറക്കിയത്. ഇന്ദ്രരാജിൽ സ്‌ക്രീനിൽ കാണുന്ന ആൾ ഇദ്ദേഹമാണ്
advertisement
6/14
ഇന്ദ്രജിത് സുകുമാരനാണ് മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് അച്ഛനൊപ്പം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. സഹദേവൻ എന്നായിരുന്നു സുകുമാരന്റെ കഥാപാത്രത്തിന് പേര്. ടി.എസ്. മോഹനാണ് ഈ സിനിമയുടെ സംവിധായകൻ
advertisement
7/14
ഇന്നും പ്രേക്ഷകർ കേൾക്കുന്ന ഈ സിനിമയിലെ 'ഹൃദയം ഒരു വല്ലകി' എന്ന ഗാനരംഗത്തിൽ കുട്ടിയായ ഇന്ദ്രജിത്തിനെ അച്ഛനൊപ്പം കാണാം
advertisement
8/14
സുകുമാരന്റെ 23-ാം ഓർമ്മവാർഷികദിനമാണ് ഇന്ന്. മക്കൾ രണ്ടുപേരും സോഷ്യൽ മീഡിയയിൽ അച്ഛന്റെ ഓർമ്മ പങ്കിട്ടിട്ടുണ്ട്
advertisement
9/14
ഇന്ദ്രജിത്തും പൃഥ്വിരാജും. ഒരു കുട്ടിക്കാല ചിത്രം
advertisement
10/14
അമ്മ മല്ലികയ്‌ക്കൊപ്പം കുട്ടികളായ ഇന്ദ്രജിത്തും പൃഥ്വിരാജും
advertisement
11/14
2002ൽ 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ' സിനിമയിലൂടെയായിരുന്നു ഇന്ദ്രജിത്തിന്റെ സിനിമാ പ്രവേശം. വില്ലൻ ഛായയുള്ള ശ്യാം ഗോപാൽ വർമ്മ എന്ന കഥാപാത്രമാണ് ഇന്ദ്രജിത് അവതരിപ്പിച്ചത്
advertisement
12/14
നന്ദനത്തിലെ മനു നന്ദകുമാർ എന്ന നായകകഥാപാത്രത്തിലൂടെ പൃഥ്വിരാജ് സിനിമയിലെത്തി. 2002ലെ ചിത്രമായിരുന്നു നന്ദനം
advertisement
13/14
സുകുമാരൻ കുടുംബം
advertisement
14/14
സുകുമാരനും മല്ലികയും
മലയാളം വാർത്തകൾ/Photogallery/Film/
Prithviraj Sukumaran | അച്ഛൻ സുകുമാരനൊപ്പം സിനിമയിൽ വേഷമിട്ട മകൻ ഇന്ദ്രജിത്തോ പൃഥ്വിരാജോ?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories