TRENDING:

'വിജയിയുടെ വിനയവും ആരാധകരോടുള്ള സ്നേഹവും'; പ്രിയങ്ക ചോപ്രയുടെ പുസ്തകത്തിൽ ഇളയദളപതിയെ കുറിച്ച് പറയുന്നത്

Last Updated:
ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുക്കുമ്പോൾ താൻ ആദ്യം ആലോചിച്ചത് സഹതാരമായിരുന്ന വിജയിയെ കുറിച്ചായിരുന്നു.
advertisement
1/9
പ്രിയങ്ക ചോപ്രയുടെ പുസ്തകത്തിൽ ഇളയദളപതിയെ കുറിച്ച് പറയുന്നത്
വ്യക്തിജീവിതത്തെ കുറിച്ചും കരിയറിലെ മറക്കാനാകാത്ത കാര്യങ്ങളെ കുറിച്ചും പ്രിയങ്ക ചോപ്ര തുറന്ന് എഴുതിയ പുസ്തകമാണ് 'അൺഫിനിഷ്ഡ്'. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഏറ്റവും മനോഹരമായ കാര്യങ്ങൾ മാത്രമല്ല താരം എഴുതിയത്. നേരിടേണ്ടി വന്ന ഏറ്റവും മോശം അനുഭവങ്ങളെ കുറിച്ചും പ്രിയങ്ക പുസ്തകത്തിൽ പറയുന്നുണ്ട്.
advertisement
2/9
സിനിമാ ജീവിതം, കുടുംബം, വ്യക്തിബന്ധങ്ങൾ എന്നിവയെ കുറിച്ചാണ് പുസ്തകത്തിൽ പ്രിയങ്ക ചോപ്ര സംസാരിക്കുന്നത്. ഇളയദളപതി വിജയിയെ കുറിച്ചും പ്രിയങ്ക പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
advertisement
3/9
2002 ൽ പുറത്തിറങ്ങിയ തമിഴൻ എന്ന ചിത്രത്തിൽ വിജയിയുടെ നായികയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ ആദ്യ തമിഴ് ചിത്രവും കൂടിയായിരുന്നു ഇത്. സിനിമയുടെ ചിത്രീകരണവേളയിൽ വിജയിയുടെ സ്വഭാവ മഹിമ തന്നെ ആകർഷിച്ചതിനെ കുറിച്ചാണ് നടി പറയുന്നത്.
advertisement
4/9
വിജയിയുടെ വിനയവും ആരാധകരോടുള്ള പെരുമാറ്റവും അദ്ദേഹത്തോട് കൂടുതൽ മതിപ്പുണ്ടാക്കിയെന്ന് പ്രിയങ്ക പുസ്തകത്തിൽ പറയുന്നു. തന്നിൽ വലിയ സ്വാധീനമുണ്ടാക്കിയ നടനാണ് വിജയ്. തമിഴൻ പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷമുണ്ടായ അനുഭവവും പ്രിയങ്ക വിവരിക്കുന്നു.
advertisement
5/9
പ്രിയങ്ക അഭിനയിച്ച ക്വാന്റികോയുടെ ചിത്രീകരണത്തിനിടയിൽ ആരാധകർ എത്തിയപ്പോഴുള്ള അനുഭവമാണ് താരം പങ്കുവെച്ചത്. ഷൂട്ടിനിടയിൽ ഉച്ചഭക്ഷണ സമയത്തായിരുന്നു കുറച്ച് ആരാധകർ തന്നെ കാണാൻ എത്തിയത്.
advertisement
6/9
ആരാധകർക്കൊപ്പം ചിത്രങ്ങൾ എടുക്കുമ്പോൾ താൻ ആദ്യം ആലോചിച്ചത് തന്റെ സഹതാരമായിരുന്ന വിജയിയെ കുറിച്ചായിരുന്നു. അദ്ദേഹമാണ് എത്ര തിരക്കുണ്ടെങ്കിലും ആരാധകർക്ക് വേണ്ടി സമയം മാറ്റിവെക്കണമെന്ന് തനിക്ക് മനസ്സിലാക്കി തന്നത്. പ്രിയങ്ക പറയുന്നു.
advertisement
7/9
ബോളിവുഡിന് പുറമേ ഹോളിവുഡിലും സാന്നിധ്യമറിയിച്ച ഇന്ത്യൻ നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ സിനിമകൾ പോലെ പുതിയ പുസ്തകത്തിനും ആരാധകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
advertisement
8/9
നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ വൈറ്റ് ടൈഗറാണ് പ്രിയങ്കയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ കുടുംബത്തിൽ ആദ്യമായി ഓസ്കാർ കൊണ്ടുവരുന്നത് പ്രിയങ്കയായിരിക്കുമെന്നാണ് ഭർത്താവ് നിക്ക് ജോനാസ് ചിത്രം കണ്ട് പറഞ്ഞതെന്ന് പ്രിയങ്ക നേരത്തേ പറഞ്ഞിരുന്നു.
advertisement
9/9
അമേരിക്കൻ സംവിധായക മിൻഡി കാളിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും പ്രിയങ്കയാണ് നായികയാകുന്നത്. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ നെവർ ഹാവ് ഐ എവർ എന്ന സീരീസിന്റെ സംവിധായകയാണ് മിൻഡി. ഇന്ത്യൻ-അമേരിക്കൻ വിവാഹത്തെ ആസ്പദമാക്കിയുള്ള കോമഡി ചിത്രമായിരിക്കും മിൻഡിയും പ്രിയങ്ക ചോപ്രയും ചേർന്ന് ഒരുക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
'വിജയിയുടെ വിനയവും ആരാധകരോടുള്ള സ്നേഹവും'; പ്രിയങ്ക ചോപ്രയുടെ പുസ്തകത്തിൽ ഇളയദളപതിയെ കുറിച്ച് പറയുന്നത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories