ഹണിമൂണിനിടയിലും പ്രാർത്ഥന മറക്കാതെ സന ഖാൻ; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സന
- Published by:Naseeba TC
- news18-malayalam
Last Updated:
ഹണിമൂൺ ആഘോഷങ്ങൾക്കായി ശ്രീനഗറിലാണ് സന ഖാനും ഭർത്താവും ഇപ്പോഴുള്ളത്
advertisement
1/8

സിനിമയിൽ നിന്ന് വിടവാങ്ങി ആത്മീയ പാതയിലാണെങ്കിലും മുൻ നടി സന ഖാന് ഇൻസ്റ്റഗ്രാമിൽ ആരാധകർ ഏറെയാണ്. ആരാധകർക്കായി ഓരോ ചെറിയ വിശേഷങ്ങളും സന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.
advertisement
2/8
അടുത്തിടെ ഭർത്താവ് അനസ് സയ്യീദുമൊന്നിച്ചുള്ള കാര്‍ യാത്രയുടെ വീഡിയോ വൈറലായിരുന്നു. സന ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
advertisement
3/8
ശ്രീനഗറിൽ ഹണിമൂൺ ആഘോഷിക്കുകയാണ് സന ഖാനും ഭർത്താവും ഇപ്പോൾ. ഹണിമൂൺ ആഘോഷത്തിനിടയ്ക്കും പ്രാർത്ഥന മറന്നില്ല എന്ന് കാണിക്കുന്ന വീഡിയോ ആണ് സന ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്.
advertisement
4/8
നവംബറിലാണ് സന ഖാൻ സൂറത്ത് സ്വദേശിയായ വ്യവസായി അനസ് സയ്യിദിനെ വിവാഹം ചെയ്തത്. “നിന്നെ വിവാഹം ചെയ്യുന്നത് വരെ, ഹലാൽ പ്രണയം ഇത്രയും മനോഹരമാണെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല” എന്ന കുറിപ്പോടെ സന ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.
advertisement
5/8
ഭർത്താവിനൊപ്പം പാർത്ഥിക്കുന്ന ചിത്രങ്ങളും ഖുറാൻ ഓതുന്ന ചിത്രങ്ങളുമാണ് സനയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോൾ കാണുക. സിനിമയുടെ ഗ്ലാമർ ലോകത്തുണ്ടായിരുന്നപ്പോൾ അപ് ലോഡ് ചെയ്ത ചിത്രങ്ങളെല്ലാം സന പിൻവലിച്ചിരുന്നു.
advertisement
6/8
നവംബർ 20 നായിരുന്നു സന ഖാനും അനസും തമ്മിലുള്ള വിവാഹം. 'അല്ലാഹുവിനായി പരസ്പരം സ്നേഹിച്ചു. അല്ലാഹുവിനായി പരസ്പരം വിവാഹം കഴിച്ചു. ഈ ലോകത്തും പരലോകത്തും അള്ളാഹു നമ്മളെ ഐക്യത്തോടെ ഒന്നിച്ചു നിർത്തട്ടെ' എന്നാണ് വിവാഹച്ചിത്രം പങ്കുവച്ച് സന കുറിച്ചത്.
advertisement
7/8
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിൽ സിൽക് സ്മിതയായി വേഷമിട്ടിരുന്നു.
advertisement
8/8
ശ്രീനഗറിലെ ഹസ്രബ്താൽ പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്ന ദൃശ്യങ്ങളാണ് സന പങ്കുവെച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
ഹണിമൂണിനിടയിലും പ്രാർത്ഥന മറക്കാതെ സന ഖാൻ; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സന