TRENDING:

പ്രവാസികൾക്ക് ഫ്ലാറ്റുകളും ഓഫീസുകളും സ്വന്തമാക്കാം: പുതിയ പ്രഖ്യാപനവുമായി ഒമാൻ

Last Updated:
രണ്ട് വര്‍ഷത്തിലധികമായി രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ അനുവദിക്കൂ.
advertisement
1/6
പ്രവാസികൾക്ക് ഫ്ലാറ്റുകളും ഓഫീസുകളും സ്വന്തമാക്കാം: പുതിയ പ്രഖ്യാപനവുമായി ഒമാൻ
മസ്‌കത്ത്: പ്രവാസികള്‍ക്ക് ഫ്ലാറ്റുകളും ഓഫീസുകളും സ്വന്തമാക്കാൻ അനുമതി നൽകി മസ്കറ്റ്. ഗാര്‍ഹിക - നഗരാസൂത്രണ മന്ത്രി ഡോ. ഖല്‍ഫാന്‍ അല്‍ ഷുഐലിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രണ്ട് വര്‍ഷത്തിലധികമായി രാജ്യത്ത് ജോലി ചെയ്യുന്നവർക്ക് മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങൾ അനുവദിക്കൂ.
advertisement
2/6
കെട്ടിടം വാങ്ങുന്നയാൾക്ക് 23 വയസിന് മുകളില്‍ പ്രായമുണ്ടാകണം. കെട്ടിടങ്ങളിലെ 40 ശതമാനത്തിലധികം യൂണിറ്റുകള്‍ പ്രവാസികള്‍ക്ക് വില്‍ക്കാന്‍ പാടില്ല . ബോഷര്‍, അമിറാത്ത്, സീബ് വിലായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് പ്രവാസികൾക്ക് കൈവശപ്പണയ വ്യവസ്ഥയില്‍ 50 വർഷത്തേക്ക് കെട്ടിടങ്ങൾ സ്വന്തമാക്കാന്‍ അനുവാദം നൽകിയിരിക്കുന്നത്. 50 വർഷം കഴിഞ്ഞാൽ 49 വര്‍ഷത്തേക്കു കൂടി കരാർ പുതുക്കാം.
advertisement
3/6
ഒരേ രാജ്യത്ത് നിന്നുള്ളവര്‍ക്ക് 20 ശതമാനം മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും നിബന്ധനയുണ്ട്. ഉടമസ്ഥനും അടുത്ത കുടുംബത്തിനും ഒരു യൂണിറ്റ് മാത്രമേ കൈവശപ്പെടുത്താനാകൂ. വാങ്ങി നാല് വര്‍ഷത്തിന് ശേഷം യൂണിറ്റ് വില്‍ക്കാം.
advertisement
4/6
പ്രവാസിയായ ഉടമ മരിച്ചാല്‍ നിയമാനുസൃത അനന്തരാവകാശിക്ക് ഈ വസ്തു കൈമാറ്റം ചെയ്യാം. ഉടമയ്ക്ക് ഈ വസ്തു പണയം വയ്ക്കാം. . കെട്ടിടത്തിന് ചുരുങ്ങിയത് നാല് നിലയുണ്ടാകണം. ഓരോ പാര്‍പ്പിട യൂണിറ്റിനും ചുരുങ്ങിയത് രണ്ട് മുറികളുണ്ടാകണം.
advertisement
5/6
ശുചിമുറി, അടുക്കള തുടങ്ങിയ സൗകര്യങ്ങളുള്ളവയായിരിക്കണം കെട്ടിടം. നിലവിലെ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നിന്ന് വിദൂരത്തായിരിക്കണം റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകൾ. നിര്‍മാണം പൂര്‍ത്തിയായി നാലു വര്‍ഷത്തിലധികമാകരുത് പ്രവാസിക്ക് വില്‍ക്കുന്ന കെട്ടിടങ്ങള്‍.
advertisement
6/6
നിര്‍മാണം പൂര്‍ത്തിയായ യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാവൂ. യൂണിറ്റിന്റെ റജിസ്‌ട്രേഷന് വേണ്ടി മൊത്തം തുകയുടെ മൂന്നു ശതമാനം വീതം വാങ്ങുന്നയാളും വില്‍ക്കുന്നയാളും അടക്കണമെന്നും ഉത്തരവിലുണ്ട്.
മലയാളം വാർത്തകൾ/Photogallery/Gulf/
പ്രവാസികൾക്ക് ഫ്ലാറ്റുകളും ഓഫീസുകളും സ്വന്തമാക്കാം: പുതിയ പ്രഖ്യാപനവുമായി ഒമാൻ
Open in App
Home
Video
Impact Shorts
Web Stories