കോവിഡ് 19 ഭീതി തുടരുന്നു: സൗദിയിൽ ആദ്യ കേസ് സ്ഥിരീകരിച്ചു
- Published by:Asha Sulfiker
- news18
Last Updated:
ഗൾഫ് മേഖലയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതൽ തന്നെ സൗദി പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി യിരുന്നു. അതുകൊണ്ട് തന്നെ എല്ലാവിധ അടിയന്തിര സാഹചര്യങ്ങളും നേരിടാൻ രാജ്യം സജ്ജമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ
advertisement
1/10

ചൈനയിൽനിന്നു തുടങ്ങിയ കോവിഡ് ലോകമാകെ പരക്കുകയാണ്. വലിയ ഭീതിയാണ് കോവിഡ് 19 വൈറസ് ലോകമെങ്ങും ഭീതി ഉയര്‍ത്തുന്നുണ്ട്. മരണം ഇപ്പോൾതന്നെ മൂവായിരത്തിൽ അധികമാണ്.
advertisement
2/10
ഇതിനിടെ സൗദി അറേബ്യയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ നിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
advertisement
3/10
ജിസിസി രാഷ്ട്രങ്ങളിൽ ഏറ്റവും അവസാനമായി കൊറോണ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യമാണ് സൗദി. മറ്റെല്ലാ ഗൾഫ് രാഷ്ട്രങ്ങളിലും ഇതിന് മുമ്പ് തന്നെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
advertisement
4/10
ഗൾഫ് മേഖലയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതൽ തന്നെ സൗദി പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി യിരുന്നു. അതുകൊണ്ട് തന്നെ എല്ലാവിധ അടിയന്തിര സാഹചര്യങ്ങളും നേരിടാൻ രാജ്യം സജ്ജമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
advertisement
5/10
ഇതിനിടെ കോവിഡ് 19 ബാധിച്ച് വിവിധ രാജ്യങ്ങളിൽ മരണസംഖ്യ ഉയരുകയാണ്. യുഎസിൽ മരിച്ചവരുടെ എണ്ണം ആറായി. ഇറാനാണ് വലിയ രീതിയിൽ കോവിഡിന്റെ പിടിയിൽ ജീവാപായമുണ്ടായ ഒരു രാജ്യം. ഇവിടെ 54 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്
advertisement
6/10
ഇറ്റലിയിൽ കൊവിഡ് ഭീതി കാരണം നാട്ടിലേക്കു മടങ്ങാനാകാതെ 85 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ നാലു പേർ മലയാളികളാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അതിവേഗം നടക്കുകയാണ്.
advertisement
7/10
ഇന്ത്യയിൽ മൂന്നുപേർ കോവിഡ് 19 വൈറസ് പരിശോധനയിൽ പൊസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരാൾ ഡൽഹി സ്വദേശി. രണ്ടാമത്തെയാൾ തെലങ്കാനയിൽനിന്ന്. മൂന്നാമത്തെയാൾ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ഇറ്റാലിയൻ സഞ്ചാരി
advertisement
8/10
ഫെബ്രുവരി ഇരുപത്തഞ്ചിന് വിയന്ന-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ആളാണ് കോവിഡ് 19 പൊസിറ്റീവായി സ്ഥിരീകരിച്ചത്. ഈ വിമാനത്തിലുണ്ടായിരുന്ന പത്ത് കാബിൻ സ്റ്റാഫിനെയും ക്വാറന്റൈൻ ഘട്ടത്തിൽ നിരീക്ഷിക്കുന്നുണ്ട്. ഇവരിൽ ആരെങ്കിലും രോഗലക്ഷണങ്ങൾ കാട്ടിയാൽ കൂടുതൽ പരിശോധന നടത്തും.
advertisement
9/10
ഫെബ്രുവരി ഇരുപത്തൊമ്പതിന് കോവിഡ് ലക്ഷണങ്ങൾ കാട്ടിയ ഇറ്റാലിയൻ സഞ്ചാരിക്കാണ് രാജസ്ഥാനിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു.
advertisement
10/10
ആരോഗ്യനില മോശമായപ്പോൾ നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് പൊസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.