'ബലാത്സംഗം' ചെയ്തതിന് ജയിലിലേക്ക് അയച്ച യുവതിയുടെ കഴുത്തിൽ വിചാരണ തടവുകാരൻ താലി ചാർത്തി
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസുകാരും ജയിൽ അധികൃതരും വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തി.
advertisement
1/5

ഭുവനേശ്വർ: ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തി തന്നെ ജയിലിലാക്കിയ കാമുകിയെ വിവാഹം കഴിച്ച് വിചാരണ തടവുകാരൻ. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. ബാലസോർ ജില്ലാ ജയിലിന് സമീപത്തെ രാധാകൃഷ്ണ ക്ഷേത്രത്തിലായിരുന്നു വിവാഹം.
advertisement
2/5
കേന്ദ്രപറ ജില്ലയിലെ രാജ്കണികയിലെ മന്തപഡ ഗ്രാമത്തിലെ താമസക്കാരനായ ദേബിപ്രസാദ് മിശ്ര (32) ആണ് വരൻ. ബാലസോറിലെ ലുമിനോസ് പവർ ടെക്നോളജീസിൽ മാനേജരായി ജോലി നോക്കുകയായിരുന്നു മിശ്ര. ഇതേ കമ്പനിയിലെ ജീവനക്കാരിയായിരുന്നു മുസ്ലിം മതവിഭാഗത്തിൽപ്പെട്ട നഗ്മ പ്രവീണ്‍. ബാലസോർ ജില്ലയിലെ ബാസ്ത പൊലീസ് സ്റ്റേഷൻ പരിധിയിലെ രുപ്സയിലാണ് നഗ്മയുടെ വീട്.
advertisement
3/5
ഒരുമിച്ച് ജോലി നോക്കുന്നതിനിടെ ഇരുവരും പ്രണയത്തിലായി. മനസുകൊണ്ടും ശരീരംകൊണ്ടും ഇരുവരും അടുത്തു. ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷന് കീഴിലെ അങ്ങാർഗഡിയയിലായിരുന്നു ദേബിപ്രസാദിന്റെ വാടക വീട്. അങ്ങാർഗഡിയയിൽ തന്നെ നഗ്മയും വീട് വാടകയ്ക്കെടുത്തു. മൂന്നു വർഷത്തോളം ഇരുവരും പ്രണയിച്ചു നടന്നു. എന്നാൽ നഗ്മ മുസ്ലിമായതിനാൽ വിവാഹത്തിനെ ദേബിപ്രസാദിന്റെ സഹോദരൻ എതിർത്തു.
advertisement
4/5
നഗ്മ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സഹോദരന്റെ എതിർപ്പുള്ളതിനാൽ ദേബിപ്രസാദ് വിവാഹത്തിന് തയാറായില്ല. ഏറെ നിർബന്ധിച്ചിട്ടും ഫലം കാണാതെ വന്നതോടെ നഗ്മ ഇൻഡസ്ട്രിയൽ ഏരിയ പൊലീസിൽ പരാതി നൽകി. ദേബിപ്രസാദ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. കഴിഞ്ഞ സെപ്തംബർ 20ന് പരാതിയുടെ അടിസ്ഥാനത്തിൽ 119/20 എന്ന നമ്പറിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ ദേബിപ്രസാദ് ജയിലിലുമായി.
advertisement
5/5
2020 ഡിസംബറിൽ അഭിഭാഷകനായ പ്രശാന്ത് നന്ദയെ കണ്ട് ഹിന്ദു മതത്തിലേക്ക് മാറാനുള്ള താൽപര്യം അറിയിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി നൽകുകയും ചെയ്തു. മതം മാറിയതിന് പിന്നാലെ നഗ്മ പേര് മാമുനി പാണിഗ്രഹി എന്നാത്തി മാറ്റി. ഇതിന് പിന്നാലെ ബാലസോർ അഡീഷണൽ ജില്ലാ ജഡ്ജി 2 സുബാഷ് കുമാർ ബെഹരിയുടെ നിർദേശ പ്രകാരം തീർത്തും ആചാരപ്രകാരമാണ് വിവാഹം നടന്നത്. പൊലീസ് ഉദ്യോഗസ്ഥർ, ജയിൽ ഉദ്യോഗസ്ഥർ, ഇരുഭാഗത്തുമുള്ള അഭിഭാഷകർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നവദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റും ലഭിച്ചു.
മലയാളം വാർത്തകൾ/Photogallery/India/
'ബലാത്സംഗം' ചെയ്തതിന് ജയിലിലേക്ക് അയച്ച യുവതിയുടെ കഴുത്തിൽ വിചാരണ തടവുകാരൻ താലി ചാർത്തി