TRENDING:

'എവിടെ ആ 15 ലക്ഷം'? പ്രിയങ്ക ഗുജറാത്തിലെ ആദ്യ റാലിയിൽ

Last Updated:
advertisement
1/12
'എവിടെ ആ 15 ലക്ഷം'? പ്രിയങ്ക ഗുജറാത്തിലെ ആദ്യ റാലിയിൽ
മോദിയെ കടന്നാക്രമിച്ച് AICC ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
advertisement
2/12
ഗുജറാത്തിലെ ഗാന്ധിനഗറിലെ തന്റെ ആദ്യ തെര‍ഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോദിക്കെതിരെ പ്രിയങ്കയുടെ കടുത്ത വിമർശനങ്ങൾ
advertisement
3/12
2കോടി ജനങ്ങൾക്ക് തൊഴിൽ, 15 ലക്ഷം അക്കൗണ്ടിൽ എന്നതടക്കം മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രിയങ്കയുടെ വിമർശനം
advertisement
4/12
സ്ത്രീ സുരക്ഷ, തൊഴിൽ, കാർഷിക പ്രതിസന്ധി എന്നിവയാകണം തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാകേണ്ടത്.
advertisement
5/12
ഔദ്യോഗിക രാഷ്ട്രീയപ്രവേശനം നടത്തിയ ശേഷം ഗുജാറാത്തിൽ നടത്തിയ ആദ്യ രാഷ്ട്രീയ റാലിയിൽ കോൺഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും പ്രിയങ്കക്കൊപ്പമുണ്ടായിരുന്നു.
advertisement
6/12
രാജ്യത്തെ ഓരോ സംവിധാനങ്ങളും തകർക്കപ്പെടുകയാണ്. എവിടെ നോക്കിയാലും വിദ്വേഷം പരത്തപ്പെടുകയാണ്. രാജ്യത്തെ സംരക്ഷിക്കുന്നതിനപ്പുറം എനിക്കോ നിങ്ങൾക്കോ വേറെ ഒന്നുമില്ല. അതിന് വേണ്ടി പരിശ്രമിക്കണം. മുന്നോട്ട് പോകണം പ്രിയങ്ക പറർഞ്ഞു
advertisement
7/12
തെരഞ്ഞെടുപ്പിൽ അതീവ ജാഗരൂകരായിരിക്കണം. വോട്ട് ആയുധമാക്കണം. യഥാർഥ പ്രശ്നങ്ങൾ ഉയർത്തി ബുദ്ധിപരമായ തീരുമാനം എടുക്കണം.
advertisement
8/12
രാജ്യത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ അതീവ സങ്കടകരമാണ്. നിങ്ങൾ കുറച്ചു കൂടി ബോധവാൻമാരാകണം. അതാണ് ശരിയായ ദേശസ്നേഹത്തിന്റെ തെളിവ്
advertisement
9/12
തെരഞ്ഞെടുപ്പിലൂടെ നിങ്ങളുടെ ഭാവി തന്നെയാണ് നിങ്ങൾ നിർണയിക്കാൻ പോകുന്നത്. ജോലി അടക്കം നിങ്ങളുടെ വളർച്ചയ്ക്ക് എന്താണോ വേണ്ടത് അക്കാര്യത്തിൽ ശ്രദ്ധപതിപ്പിക്കുക.
advertisement
10/12
പട്ടീദാർ സമുദായ നേതാവ് ഹർദിക് പട്ടേലും ചടങ്ങിൽ സന്നിഹിതനായിരുന്നു.
advertisement
11/12
ഹർദിക് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്ന വേദി കൂടിയായി ചടങ്ങ് മാറി.
advertisement
12/12
ആയിരക്കണക്കിന് പ്രവർത്തകരാണ് ഗാന്ധിനഗറിലെ പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയത്
മലയാളം വാർത്തകൾ/Photogallery/India/
'എവിടെ ആ 15 ലക്ഷം'? പ്രിയങ്ക ഗുജറാത്തിലെ ആദ്യ റാലിയിൽ
Open in App
Home
Video
Impact Shorts
Web Stories