advertisement
1/5

തൊഴിലാളി പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലൂടെ കമ്മ്യൂണിസത്തിന് അടിത്തറയുള്ള നാട്. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇരുമുന്നണികളെയും പിന്തുണച്ച പാരമ്പര്യമാണ് ആലപ്പുഴയ്ക്ക് ഉള്ളത്. കഴിഞ്ഞ രണ്ടുതവണയും കെ.സി വേണുഗോപാൽ ആയിരുന്നു ആലപ്പുഴയിലെ എം.പി. ഇത്തവണ അദ്ദേഹത്തിന്‍റെ അഭാവത്തിൽ ഷാനിമോൾ ഉസ്മാനാണ് ആലപ്പുഴയിൽ മത്സരിക്കുന്നത്. അരൂർ എം.എൽ.എ എ.എം. ആരിഫിനെയാണ് ഇടതുമുന്നണി കളത്തിലറക്കിയത്. അടുത്തിടെ ബിജെപിയിൽ ചേർന്ന കെ.എസ് രാധാകൃഷ്ണനെയാണ് എൻഡിഎ മത്സരിപ്പിക്കുന്നത്
advertisement
2/5
കെ.സി വേണുഗോപാൽ ഇത്തവണ മത്സരരംഗത്ത് ഇല്ല എന്നതും സിറ്റിങ് എംഎൽഎ എ,എം ആരിഫ് മത്സരിക്കുന്നുവെന്നതുമാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ഉൾപ്പെടുന്ന ഏഴ് മണ്ഡലങ്ങളിൽനിന്നായി ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം കരസ്ഥമാക്കിയതാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ വ്യത്യസ്തമാണെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്
advertisement
3/5
വികസനപ്രശ്നങ്ങളും ശബരിമല വിഷയവുമൊക്കെയാണ് ആലപ്പുഴയിലെ പ്രചാരണത്തെ ചുടുപിടിപ്പിക്കുന്നത്. എൻ.എസ്.എസ് എസ്.എൻ.ഡി.പി ഉൾപ്പടെയുള്ള ജാതി സംഘടനകളുടെ നിലപാടുകളും നിർണായകമാകുന്ന മണ്ഡലമാണിത്.
advertisement
4/5
സംസ്ഥാന മന്ത്രിസഭയിലെ കരുത്തരായ ടി.എം തോമസ് ഐസക്, ജി സുധാകരൻ, തിലോത്തമൻ എന്നിവർ പ്രതിനിധാനം ചെയ്യുന്ന ലോക്സഭാ മണ്ഡലമെന്ന നിലയിൽ ഇടതുമുന്നണി വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല
advertisement
5/5
കെ.സി വേണുഗോപാൽ പ്രതിനിധാനം ചെയ്ത മണ്ഡലം അത്രപെട്ടെന്ന് വിട്ടുകൊടുക്കാൻ കോൺഗ്രസിന് സാധിക്കില്ല. അതുകൊണ്ടുതന്നെ വിജയത്തിനുവേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ് കോൺഗ്രസ്. മുൻ പി.എസ്.സി ചെയർമാൻ കൂടിയായിരുന്ന കെ.എസ് രാധാകൃഷ്ണനിലൂടെ മികച്ച പോരാട്ടം പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.