advertisement
1/5

ഇരുമുന്നണികളെയും പിന്തുണച്ചിട്ടുള്ള മണ്ഡലം ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണൊരുങ്ങുന്നത്. കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടൻ യുഡിഎഫ് സ്ഥാനാർത്ഥിയായും സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ എൽഡിഎഫ് സ്ഥാനാർത്ഥിയായും പി.സി തോമസ് എൻഡിഎ സ്ഥാനാർത്ഥിയായും കോട്ടയത്ത് മത്സരരംഗത്തുണ്ട്
advertisement
2/5
അയൽ ജില്ലയെ സംഘർഷഭരിതമാക്കിയ ശബരിമല വിഷയം കോട്ടയം മണ്ഡലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകും. ഒപ്പം റബ്ബറിന്‍റെ വിലയിടിവ് പോലെയുള്ള കാർഷിക പ്രശ്നങ്ങളും ചർച്ചയാകും
advertisement
3/5
യുഡിഎഫിന് ശക്തമായ അടിത്തറയുണ്ടെങ്കിലും എൽഡിഎഫിനെയും പിന്തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. കഴിഞ്ഞ തവണ ജോസ് കെ മാണി മിന്നുന്ന വിജയം നേടിയ കോട്ടയം മണ്ഡലത്തിൽ ഇത്തവണ പോരാട്ടത്തിന് ചൂടേറും. ഒരിടവേളയ്ക്കുശേഷം സിപിഎം ഇവിടെ മത്സരത്തിനെത്തുന്നതാണ് പോരാട്ടത്തിന് വീറും വാശിയുമേറാൻ കാരണം
advertisement
4/5
സുരേഷ് കുറുപ്പ് ഹാട്രിക്ക് വിജയം നേടിയ ചരിത്രമുള്ള കോട്ടയം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാൽ ഉറച്ച യുഡിഎഫ് വോട്ടുകൾ പെട്ടിയിൽ വീണാൽ വിജയം അനായാസമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങൾ വോട്ടാക്കി ജയിച്ചുകയറാമെന്ന് എൻഡിഎയും പ്രതീക്ഷിക്കുന്നു
advertisement
5/5
2004ൽ മൂവാറ്റുപുഴയിൽ ഇരുമുന്നണികളെയും അട്ടിമറിച്ച് പാർലമെന്‍റിൽ എത്തിയ ചരിത്രം ആവർത്തിക്കാനാണ് പി.സി തോമസിന്‍റെ പടപുറപ്പാട്. ബിജെപിയുടെ ശക്തമായ പിന്തുണയും ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലെ സ്വാധീനവും വോട്ടായി മാറിയാൽ ജയിക്കാനാകുമെന്ന് പി.സി. തോമസ് കണക്കുകൂട്ടുന്നു. കൂടാതെ കേന്ദ്രമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനം ജില്ലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നു