കോവിഡ് വ്യാപനം അതിരൂക്ഷം; ചരിത്രത്തിൽ ആദ്യമായി ഇത്തവണ തുഞ്ചൻപറമ്പിൽ വിദ്യാരംഭ ചടങ്ങുകൾ ഇല്ല
- Published by:user_49
Last Updated:
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള തുഞ്ചന്‍ വിദ്യാരംഭം കലോത്സവവും ഉണ്ടാവില്ല (റിപ്പോർട്ട്- അനുമോദ് സി.വി)
advertisement
1/6

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇക്കുറി വിദ്യാരംഭം ഇല്ല. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരാറുള്ള തുഞ്ചന്‍ വിദ്യാരംഭം കലോത്സവവും ഉണ്ടാവില്ല.
advertisement
2/6
ചരിത്രത്തിലാദ്യമായാണ് തുഞ്ചൻപറമ്പിൽ വിദ്യാരംഭം ഇല്ലാതിരിക്കുന്നത്.
advertisement
3/6
മലപ്പുറം ജില്ലയിൽ കോവിഡ് വ്യാപനം അതി രൂക്ഷമാണ്. നിരോധനാജ്ഞയും നിലവിലുണ്ട്. ആ സാഹചര്യത്തിലാണ് തുഞ്ചൻ സ്മാരക ട്രസ്റ്റ് ഇത്തരം തീരുമാനം എടുത്തത്.
advertisement
4/6
ഓൺലൈൻ വഴി രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ക്ക് എം.ടി. വാസുദേവന്‍നായരുടെ അനുഗ്രഹ ഭാഷണത്തിന്റെ ലിങ്ക് വിദ്യാരംഭ ദിവസം രാവിലെ നല്‍കും. കൂടാതെ സാക്ഷ്യപത്രവും അക്ഷരമാല കാര്‍ഡും ഹരിനാമകീര്‍ത്തനവും തപാലില്‍ അയച്ചുകൊടുക്കും.
advertisement
5/6
ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു മാത്രമേ തുഞ്ചന്‍ പറമ്പില്‍ പ്രവേശനം അനുവദിക്കൂ. നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ ഒരേ സമയം അഞ്ചുപേരില്‍ കൂടുതല്‍ പ്രവേശിപ്പിക്കില്ല.
advertisement
6/6
ഒക്ടോബര്‍ 31 വരെ തുഞ്ചന്‍ പറമ്പില്‍ പതിവു വിദ്യാരംഭം ചടങ്ങളുകളും ഉണ്ടാവില്ലെന്ന് ട്രസ്റ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഭാരവാഹികള്‍ അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
കോവിഡ് വ്യാപനം അതിരൂക്ഷം; ചരിത്രത്തിൽ ആദ്യമായി ഇത്തവണ തുഞ്ചൻപറമ്പിൽ വിദ്യാരംഭ ചടങ്ങുകൾ ഇല്ല