ജോസ് ടോമിനെ നേർച്ചക്കോഴി ആക്കിയെന്ന് ജോസഫ് പക്ഷം; തമ്മിലടി രൂക്ഷം
Last Updated:
പാലായിലെ തോല്‍വിക്ക് കാരണം ജോസഫ് ആണെന്ന ജോസ് ടോമിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മറുപടി
advertisement
1/3

കോട്ടയം: പാലായിലെ തോല്‍വിക്ക് പിന്നാലെ കേരള കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമാകുന്നു. ജോസ് ടോമിനെ പാലായില്‍ നേര്‍ച്ചക്കോഴി ആക്കി തോല്‍പ്പിക്കുകയാണ് ജോസ് കെ മാണി വിഭാഗം ചെയ്തതെന്ന് ജോസഫ് പക്ഷം ആരോപിച്ചു. പാലായിലെ തോല്‍വിക്ക് കാരണം ജോസഫ് ആണെന്ന ജോസ് ടോമിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മറുപടി.
advertisement
2/3
അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെയും പാലായിലെ തമ്മിലടി അവസാനിക്കുന്നില്ല. പാലായിലെ വില്ലന്‍ പി ജെ ജോസഫ് ആണെന്ന ജോസ് ടോമിന്റെ ആരോപണത്തിന് മറുപടിയുമായി ജോസഫ് വിഭാഗം രംഗത്തെത്തി.
advertisement
3/3
പ്രചാരണത്തില്‍ ജോസഫ് വിഭാഗത്തെ പൂര്‍ണമായും അകറ്റി നിര്‍ത്തിയതായും സജി മഞ്ഞക്കടമ്പില്‍ ആരോപിക്കുന്നു. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്ക് മുന്നണികൾ കടന്നതോടെ തര്‍ക്കം അവസാനിക്കാത്തത് യുഡിഎഫിനും തലവേദനയായിട്ടുണ്ട്. ഇരു വിഭാഗവും തമ്മിലടി നിര്‍ത്തിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരും എന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
ജോസ് ടോമിനെ നേർച്ചക്കോഴി ആക്കിയെന്ന് ജോസഫ് പക്ഷം; തമ്മിലടി രൂക്ഷം