പറക്കാനും ധൂർത്ത്; 17 കോടി ചെലവിട്ട് ആഭ്യന്തരവകുപ്പ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നു
Last Updated:
അടിയന്തര രക്ഷാപ്രവർത്തനത്തിനും തീവ്രവാദികളെ നേരിടാനുമാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതെന്നാണ് വിശദീകരണം
advertisement
1/3

തിരുവനന്തപുരം: സംസ്ഥാന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഹെലികോപ്ടർ വാടകയ്ക്ക് എടുത്ത് സർക്കാരിന്‍റെ ധൂർത്ത്. ആഭ്യന്തരവകുപ്പ് പൊലീസിനുവേണ്ടിയാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത്. അടിയന്തര രക്ഷാപ്രവർത്തനത്തിനും തീവ്രവാദികളെ നേരിടാനുമാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതെന്നാണ് വിശദീകരണം. എന്നാൽ മുഖ്യമന്ത്രിയുടെ ഉപയോഗത്തിനുകൂടിയാണ് ഇതെന്നാണ് റിപ്പോർട്ട്.
advertisement
2/3
ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവർ ഹംസിൽനിന്നാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നത്. പ്രതിമാസം വാടകയിനത്തിൽ 1.44 കോടി രൂപയാണ് കേരളം പവർ ഹംസിന് നൽകേണ്ടത്. ഒരു വർഷം 17.28 കോടി രൂപ ഈയിനത്തിൽ സർക്കാരിന് ചെലവാകും. ഒരു മാസം 20 മണിക്കൂർ പറത്തുന്നതിനാണ് ഈ നിരക്ക്. 20 മണിക്കൂറിൽ അധികമായാൽ കരാർ പ്രകാരം ഓരോ മണിക്കൂറിനും 75000 രൂപ നൽകണം. അറ്റകുറ്റപണിയും ഇന്ധനച്ചെലവും പവർ ഹംസ് തന്നെ വഹിക്കും.
advertisement
3/3
ഡിജിപി ലോക്നാഥ് ബെഹ്റയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇപ്പോൾ ഹെലികോപ്ടർ വാടകയ്ക്ക് എടുത്തിട്ടുള്ളത്. പ്രളയസമയത്ത് ഹെലികോപ്ടർ വാടകയ്ക്ക് എടുത്ത് മുഖ്യമന്ത്രി യാത്രചെയ്തത് വിവാദമായിരുന്നു.
advertisement
മലയാളം വാർത്തകൾ/Photogallery/Kerala/
പറക്കാനും ധൂർത്ത്; 17 കോടി ചെലവിട്ട് ആഭ്യന്തരവകുപ്പ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നു