UDF ജയം ആവർത്തിക്കുമോ; LDF വീഴ്ത്തുമോ; 'കൊല്ല'പ്പരീക്ഷ പാസാകുന്നത് ആര്?
Last Updated:
Lok Sabha Election 2019: ചവറ, പുനലൂർ , ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 7 മണ്ഡലങ്ങളിലും ജയിച്ചത് എൽഡിഎഫ് സ്ഥാനാർഥികൾ.
advertisement
1/4

ആർ എസ് പിയും കോണ്‍ഗ്രസ്സും സിപിഎമ്മും മാറിമാറി വിജയിച്ച ചരിത്രമാണ് കൊല്ലത്തിനുള്ളത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കൊല്ലം ലോക്സഭാ മണ്ഡലം കഴിഞ്ഞ പത്തുവര്‍ഷമായി യുഡിഎഫിനൊപ്പമാണ്. രണ്ടുലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളും മത്സ്യത്തൊഴിലാളികളും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. സാമുദായിക സംഘടനകളുടെ നിലപാടുകളും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പ്രധാനഘടകമാണ്.
advertisement
2/4
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാമണ്ഡലത്തിലും വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് LDF. ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാലിനെ രംഗത്തിറക്കി പ്രചരണരംഗത്ത് മേൽക്കൈ നേടാൻ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്. എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ വോട്ടും കെ എന്‍ ബാലഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.
advertisement
3/4
RSPക്കുള്ള സ്വാധീനവും എന്‍ കെ പ്രേമചന്ദ്രന് മണ്ഡലത്തിലുള്ള വ്യക്തിപ്രഭാവവും മണ്ഡലത്തില്‍ നടത്തിയ വികസനങ്ങളും ഇത്തവണ അനുകൂലഘടകമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.
advertisement
4/4
ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ സെക്രട്ടറി കെ വി സാബുവാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. തൃപ്പുണ്ണിത്തറ സ്വദേശിയായ സാബു കഴിഞ്ഞതവണ ചാലക്കുടിയില്‍ മത്സരിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
UDF ജയം ആവർത്തിക്കുമോ; LDF വീഴ്ത്തുമോ; 'കൊല്ല'പ്പരീക്ഷ പാസാകുന്നത് ആര്?