TRENDING:

ശബരിമല വരുമാനം 100 കോടിയിലേക്ക്; 25 ദിവസത്തേത് 91 കോടി 83 ലക്ഷം രൂപ

Last Updated:
കാർത്തിക് വി.ആർ
advertisement
1/8
ശബരിമല വരുമാനം 100 കോടിയിലേക്ക്;  25 ദിവസത്തേത് 91 കോടി 83 ലക്ഷം രൂപ
ശബരിമല വരുമാനം നൂറ് കോടിയിലേക്ക്. മണ്ഡല കാലം ആരംഭിച്ച് 25 ദിവസം പിന്നിടുമ്പോൾ 91 കോടി 83 ലക്ഷമാണ് വരുമാനം. ഇതിൽത്തന്നെ 7 കോടിയോളം രൂപയുടെ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താനുണ്ട്.
advertisement
2/8
ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് 91 കോടി 83 ലക്ഷത്തി 3, 187 രൂപയാണ് ശബരിമല വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്.
advertisement
3/8
43 കോടി രൂപ അപ്പം അരവണ വിറ്റുവരവിൽ നിന്നാണ് ലഭിച്ചത്. കാണിക്ക വരുമാനം 31 കോടി 14 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വർഷം ഇത് 21 കോടിയായിരുന്നു. ബുധനാഴ്ച മാത്രം ഒരു കോടി 68 ലക്ഷം രൂപയാണ് കാണിക്ക ഭണ്ഡാരത്തിലെത്തിയത്.
advertisement
4/8
7 കോടിയിലധികം രൂപയുടെ നാണയങ്ങൾ എണ്ണി തീർക്കാനുണ്ട്. നാണയങ്ങൾ 1, 2, 5, 10 എന്നിങ്ങനെ തരം തിരിച്ച് തുടങ്ങി. നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തുന്നതിന് പകരം തൂക്കി മൂല്യം നിർണയിച്ച് ബാങ്കിന് കൈമാറുന്ന തിരുപ്പതി മോഡലാണ് പരിഗണിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഇത് നടപ്പാക്കും.
advertisement
5/8
യുവതി പ്രവേശ വിവാദങ്ങൾ കഴിഞ്ഞ മണ്ഡല കാലത്ത് കാണിക വരുമാനത്തെ സാരമായി ബാധിച്ചിരുന്നു. വിവാദങ്ങൾ ഒഴിഞ്ഞതോടെ തീർഥാടകരുടെ എണ്ണത്തിലും വർധനയുണ്ട്. ദിവസേന അറുപതിനായിരത്തിലധികം ഭക്തരാണ് ദർശനം നടത്തുന്നത്.
advertisement
6/8
News18
advertisement
7/8
News18
advertisement
8/8
ശബരിമല
മലയാളം വാർത്തകൾ/Photogallery/Kerala/
ശബരിമല വരുമാനം 100 കോടിയിലേക്ക്; 25 ദിവസത്തേത് 91 കോടി 83 ലക്ഷം രൂപ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories