മുട്ട-തക്കാളി സാലഡ്: ശരീര ഭാരം കുറയ്ക്കാൻ നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന വിഭവം ഇതാണ്
- Published by:Rajesh V
- news18-malayalam
Last Updated:
സ്വന്തം ശരീര പോഷണത്തിനായുള്ള ഭക്ഷണക്രമം വികസിപ്പിക്കണം. ഈ ചിന്തയോടെ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ എളുപ്പം ലഭ്യമാവുന്നതും ലളിതവുമായ പഴങ്ങളും പച്ചക്കറികളും നിങ്ങൾക്ക് കാണാനാകും.
advertisement
1/7

അധികം വിയർപ്പൊഴുക്കാതെ ശരീരഭാരം എളുപ്പം കുറക്കാൻ വഴികൾ തേടുന്നവർക്ക് ഇനി ആശ്വസിക്കാം. ജീവിതത്തിൽ ലക്ഷ്യങ്ങൾ നിറവേറ്റാൻ നിങ്ങൾ ആവശ്യമായ സമയം കണ്ടെത്തുകയും കൃത്യമായി അത് വിനിയോഗിക്കുകയും ചെയ്യുമ്പോളാണ് നിങ്ങൾക്ക് ഫലപ്രാപ്തി കൈവരുന്നത്.
advertisement
2/7
ഭാരം കുറയ്ക്കുക എന്നത് അത്യധികമായ അധ്വാനം ആവശ്യപ്പെടുന്ന ഒരു നീണ്ട പ്രക്രിയ തന്നെയാണ്. നിങ്ങളുടെ മാറ്റം മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്താൻ തുടങ്ങിയാൽ മിക്കവാറും നിരാശയാകും ഫലം. സ്ഥായിയായ ശരീര ഭാരവും ആരോഗ്യവുമാണ് നിങ്ങൾ ലക്ഷ്യം വെക്കുന്നതെങ്കിൽ ഈ ലക്ഷ്യത്തിൽ നിന്നും നിരന്തരമായി നിങ്ങളെ പുറകോട്ട് വലിപ്പിക്കുന്ന ആഹാര ശീലങ്ങളെ മാറ്റി നിർത്തേണ്ടതുണ്ട്.
advertisement
3/7
സ്വന്തം ശരീര പോഷണത്തിനായുള്ള ഭക്ഷണക്രമം വികസിപ്പിക്കണം. ഈ ചിന്തയോടെ ചുറ്റുമൊന്ന് കണ്ണോടിച്ചാൽ എളുപ്പം ലഭ്യമാവുന്നതും ലളിതവുമായ പഴങ്ങളും പച്ചക്കറികളും നിങ്ങൾക്ക് കാണാനാകും. തക്കാളിയും മുട്ടയും ഉൾപ്പെടെ ലളിതവും താരതമ്യേന തുച്ഛവും സുലഭവുമായ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്താനും യഥാവിധി ഉപയോഗപ്പെടുത്താനും സാധിക്കുമെങ്കിൽ കൂടുതൽ സാധനങ്ങൾ അന്വേഷിച്ച് സമയവും പണവും കളയേണ്ടതില്ല.
advertisement
4/7
തക്കാളിയും മുട്ടയും ആയാസരഹിതമായി ലഭ്യമാവുന്നതും പോഷകസമൃദ്ധവുമാണ്. മുട്ട പുഴുങ്ങുക എന്നത് സമായമെടുക്കുന്ന ഒന്നല്ല. തക്കാളി ആണെങ്കിൽ വേവിക്കാതെയും കഴിക്കാവുന്നതാണ്. ഇവ ചേർന്നുള്ള വിഭവങ്ങൾ നിരവധിയാണ്. ഇവയിൽ പലതിനും വേണ്ടി നിങ്ങൾ അടുക്കളയിൽ ചിലവിടേണ്ട സമയം തുച്ഛമാണ് എന്നതാണ് മറ്റൊരു കാര്യം. നിരവധി കാരണങ്ങളാൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു വിഭവമാണ് ടൊമാറ്റോ എഗ്ഗ് സാലഡ്.
advertisement
5/7
വിരസത സമം ചേർത്ത കണ്ടു പഴകിയ സാലഡുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് വെളുത്തുള്ളിയുടെ സൗരഭ്യവും തക്കാളിയും ഉള്ളിയും കുരുമുളകും ചേരുമ്പോഴുള്ള സ്വാദുമാണ്. മുട്ടകൂടി ചേരുമ്പോൾ കൺ നിറയുന്ന കാഴ്ച കൂടി നൽകുന്നു ഈ സാലഡ്.
advertisement
6/7
പ്രോട്ടീൻ സാമ്പിഷ്ടമാണ് മുട്ട. പ്രകൃതിദത്തമായി ലഭിക്കുന്നതിൽ വച്ച ഏറ്റവും നല്ല മാംസ്യാഹാരവും മുട്ടയാണ്. മറ്റൊരർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിന് ഏറ്റവും എളുപ്പം പ്രോട്ടീൻ സമാഹരിക്കാൻ സഹായകമായ വസ്തുവുമാണ് മുട്ട.
advertisement
7/7
പേശിവളർച്ചയക്ക് സഹായകമായ മുട്ട കഴിക്കുന്നതിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം അമിതഭാരം കുറയ്ക്കാനും സാധിക്കും. മുട്ടയ്ക്ക് പകരം പനീർ ഉപയോഗിച്ചും ഈ സാലഡ് തയ്യാറാക്കാം
മലയാളം വാർത്തകൾ/Photogallery/Life/
മുട്ട-തക്കാളി സാലഡ്: ശരീര ഭാരം കുറയ്ക്കാൻ നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന വിഭവം ഇതാണ്