Health Benefits of Lady Finger| വെണ്ടയ്ക്ക പതിവായി കഴിക്കൂ; ഗുണങ്ങളേറെ
- Published by:Sneha Reghu
- news18-malayalam
Last Updated:
കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക
advertisement
1/7

പോഷക ഗുണങ്ങള്‍ ധാരാളമുള്ള പച്ചകറിയാണ് വെണ്ടയ്ക്ക. ഇതില്‍ വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, എന്നിവ അടങ്ങിയിട്ടുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വെണ്ടയ്ക്ക കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതെ ധാതുക്കളായ കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയുമുണ്ട്.
advertisement
2/7
വെണ്ടയ്ക്ക ദഹനത്തിനു ശേഷം കുടലിലൂടെയുളള ആഹാരത്തിന്‍റെ ചലനം സുഗമമാക്കുന്നു. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം നിലനിർത്താനും വെണ്ടയ്ക്ക സഹായിക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കാത്ത തരം നാരുകൾ ദഹനേന്ദ്രിയ വ്യവസ്ഥയെയും പ്രത്യേകിച്ച് അന്നനാളം മാലിന്യവിമുക്തമാക്കാനും സഹായകമാണ്.
advertisement
3/7
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് വെണ്ടയ്ക്കക്ക് കഴിയുമെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഇത് ദഹനനാളത്തിലെ പഞ്ചസാരയുടെ ആഗിരണവും കുറയ്ക്കും. ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 9 ഗർഭിണികൾക്ക് ഒരു പ്രധാന പോഷകമാണ്. ഇതും വെണ്ടയ്ക്കയിൽ ഉണ്ട്.
advertisement
4/7
കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പച്ചക്കറിയാണ് ഇത്. വെണ്ടയ്ക്കയിലുളള വിറ്റാമിൻ എയും ഫ്ളേവനോയ്ഡ് ആന്‍റി ഓക്സിഡന്‍റായ ബീറ്റാ കരോട്ടിൻ എന്നിവയും കണ്ണുകൾക്ക് ഗുണം ചെയ്യും. വെണ്ടയ്ക്ക പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ കാഴ്ചശക്തി മെച്ചപ്പെടും. മാകുലാർ ഡീജനറേഷൻ, തിമിരം തുടങ്ങിയ നേത്രരോഗങ്ങളെ അകറ്റിനിർത്തുന്നതിനും വെണ്ടയ്ക്ക് കഴിയും.
advertisement
5/7
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക. ക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായിക്കുന്നു.
advertisement
6/7
പതിവായി വെണ്ടയ്ക്ക കഴിയ്ക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുള്ള ശാശ്വതമായ പരിഹാരമാണ്. ശരീരത്തിൽ അടിഞ്ഞിരിക്കുന്ന അമിതമായുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായകമാകും.
advertisement
7/7
വിറ്റാമിൻ സി അമിതമായിട്ടുള്ളതിനാൽ വെണ്ടയ്ക്ക രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷണം നൽകുന്നു. കൊളസ്ട്രോൾ നിയന്ത്രണത്തിനും അമിതഭാരം കുറയ്ക്കുന്നതിനും വെണ്ടയ്ക്ക ഏറെ സഹായിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/Health/
Health Benefits of Lady Finger| വെണ്ടയ്ക്ക പതിവായി കഴിക്കൂ; ഗുണങ്ങളേറെ