നൂറാം വയസ്സില്‍ അയ്യപ്പനെ കാണാന്‍ ആദ്യമായി പതിനെട്ടാം പടി ചവിട്ടി പാറുക്കുട്ടിയമ്മ
- Published by:Arun krishna
- news18-malayalam
Last Updated:
തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ ആദ്യമായി ശബരിമലയിലെത്തിയത്.
advertisement
1/7

നൂറാം വയസില്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍ കന്നിമല ചവിട്ടി വയനാട്ടില്‍ നിന്നൊരു മാളികപ്പുറം ശബരിമല സന്നിധാനത്തെത്തി.വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തിൽ പാറുക്കുട്ടിയമ്മയാണ് ഈ പ്രായത്തിലും അയ്യനെ കാണാനെത്തിയത്.
advertisement
2/7
തൻ്റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് പാറുക്കുട്ടിയമ്മ ആദ്യമായി ശബരിമലയിലെത്തിയത്. കൊച്ചുമകൻ ഗിരീഷ് കുമാർ, കൊച്ചുമകൻ്റെ മക്കളായ അമൃതേഷ്, അൻവിത, അവന്തിക എന്നിവരോടൊപ്പമായിരുന്നു പാറുക്കുട്ടിയമ്മയുടെ ശബരിമലയാത്ര.
advertisement
3/7
ഇത്രനാളും ശബരിമലയില്‍ പോകാത്തതിന്‍റെ കാരണം തിരക്കിയ കൊച്ചുമകള്‍ അവന്തികയുടെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ പാറുക്കുട്ടിയമ്മ മറുപടി നല്‍കി.
advertisement
4/7
നേരത്തേ പോകണം എന്നുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. ഇനി നൂറു വയസിലേ ശബരിമലയിലേക്ക് പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. അങ്ങനെ സന്നിധാനത്തെത്തി.
advertisement
5/7
'പൊന്നുംപതിനെട്ടാംപടിയും പൊന്നമ്പലവും കണ്ടു. മനസു നിറഞ്ഞു. ഞാൻ എൻ്റെ ഭഗവാനെ കണ്ണുനിറച്ചു കണ്ടു. അതിന് ഞാൻ വരും വഴി ഒരുപാടു പേർ സഹായിച്ചു. അവരേയും ഭഗവാൻ രക്ഷിക്കും എന്നും പാറുക്കുട്ടിയമ്മ പറയുന്നു.
advertisement
6/7
പാറുക്കുട്ടിയമ്മയുടെ കൊച്ചുമകന്‍ ഗിരീഷ് കുമാറിൻ്റെ ഭാര്യ രാഖി ജോലി ചെയ്യുന്നത് ഇസ്രായേലിലാണ്. അതിനാല്‍ പലസ്തീനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അയ്യപ്പനോടു പ്രാര്‍ഥിക്കാനും ഈ മാളികപ്പുറം മറന്നില്ല.
advertisement
7/7
1923-ല്‍ ജനിച്ചെങ്കിലും ശബരിമലയിലെത്തി ദര്‍ശനം നടത്താനുള്ള പാറുക്കുട്ടിയമ്മയുടെ ആഗ്രഹം സഫലമാകുന്നത് തന്‍റെ നൂറാം വയസിലാണ്. മൂന്നാനക്കുഴിയിൽ നിന്നും ഡിസംബർ രണ്ടിനു തിരിച്ച 14 അംഗ സംഘത്തിനൊപ്പമാണ് പാറുക്കുട്ടിയമ്മ പമ്പയിലെത്തിയത്. മൂന്നിന് പമ്പയിലെത്തിയ സംഘം വിശ്രമ ശേഷം നാലിന് രാവിലെയാണ് സന്നിധാനത്തെത്തിയത്.
മലയാളം വാർത്തകൾ/Photogallery/Life/Religion/
നൂറാം വയസ്സില്‍ അയ്യപ്പനെ കാണാന്‍ ആദ്യമായി പതിനെട്ടാം പടി ചവിട്ടി പാറുക്കുട്ടിയമ്മ