Health tips: വയറിലെ സ്ട്രെച്ച് മാർക്കുകൾ അലട്ടുന്നുണ്ടോ? ഇതൊന്നു പരീക്ഷിക്കൂ
Last Updated:
പ്രസവത്തിനു ശേഷം സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വയറില്‍ അങ്ങിങ്ങായുള്ള സ്‌ട്രെച്ച് മാര്‍ക്കുകള്‍. എത്രയൊക്കെ പരിചരിച്ചാലും വെള്ളനിറത്തില്‍ കാണുന്ന ഈ കലകള്‍ മാറുന്നതേയില്ല എന്നാവും സ്ത്രീകളുടെ പരാതിയും. പ്രസവം മാത്രമല്ല, പാരമ്പര്യം. ജനിതകരോഗങ്ങള്‍, കോര്‍ട്ടിക്കോസ്റ്റിറോയിഡുകളുടെ ഉപയോഗം, തുടങ്ങിയവയും സ്‌ട്രെച്ച് മാര്‍ക്കിന് കാരണമാവാറുണ്ട്.
advertisement
1/5

ചര്‍മ്മത്തിലുള്ള ഇലാസ്റ്റിക് ഫൈബറുകളും കൊളാജന്‍ ഫൈബറുകളും കേടാകുന്നത് മൂലമാണ് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാവുന്നത്. മരുന്നുകളോ ലേപനങ്ങളോ കൊണ്ടൊന്നും ഈ പാടുകള്‍ക്ക് പൂര്‍ണമായും പരിഹാരം ലഭിക്കണമെന്നില്ല. സ്‌ട്രെച്ച് മാര്‍ക്ക് മാറികിട്ടാന്‍ എന്താണ് വഴിയെന്ന് ആലോചിച്ച് നടക്കുന്നവര്‍ക്ക് താഴെ പറയുന്ന വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പരീക്ഷിക്കാവുന്നതാണ്.
advertisement
2/5
വിറ്റാമിൻ എ- ഇലക്കറികൾ കൂടുതൽ കഴിക്കുക. കാരറ്റ്, മത്സ്യം ആപ്രിക്കോട്ട് എന്നിവ കഴിക്കുന്നത് പാടുകൾ അകറ്റും.
advertisement
3/5
വിറ്റാമിൻ സി- നാരങ്ങ, മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കുന്നതും ഗുണകരമാകും.
advertisement
4/5
വിറ്റാമിൻ ഇ- ആരോഗ്യമുള്ള ചർമത്തിന് വിറ്റാമിൻ ഇ അത്യന്താപേക്ഷിതമാണ്. മുട്ട, പാൽ, ബദാം, ഗോതമ്പ്, ശതാവരി പൊടി എന്നിവ വിറ്റാമിൻ ഇയാൽ സമ്പന്നം.
advertisement
5/5
വിറ്റാമിൻ കെ- കാബേജ്, സവാള എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക.
മലയാളം വാർത്തകൾ/Photogallery/Life/Health/
Health tips: വയറിലെ സ്ട്രെച്ച് മാർക്കുകൾ അലട്ടുന്നുണ്ടോ? ഇതൊന്നു പരീക്ഷിക്കൂ