ഭയമോ? അതെന്തെന്ന് നാനൂറോളം പാമ്പുകളേയും അനവധി കാട്ടുമൃഗങ്ങളേയും രക്ഷപ്പെടുത്തിയ റോഷ്നി ചോദിക്കുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
വിഷപ്പാമ്പുകളുടെയും കാട്ടുമൃഗങ്ങളുടെയും തോഴിയായി മാറിയ മുൻ മാധ്യമപ്രവർത്തകയുടെ കഥ (റിപ്പോർട്ട്: ഐശ്വര്യ അനിൽ)
advertisement
1/6

ആറു വർഷത്തിനിടെ രാജവെമ്പാലയും മൂർഖനും ഉൾപ്പെടെ നാന്നൂറോളം പാമ്പുകൾ. മുള്ളൻപന്നി, കാട്ടുപന്നി, കുരങ്ങ്, ഉടുമ്പ്, മരപ്പട്ടി തുടങ്ങിയ ജീവികൽ. വെള്ളിമൂങ്ങ, മയിൽ, തത്ത അടക്കമുള്ള പക്ഷികൾ. റോഷ്നി രക്ഷപ്പെടുത്തിയ കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും പട്ടിക നീളുന്നു. പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസിലെ ഫോറസ്റ്റ് ബീറ്റ് ഓഫീസറാണ് റോഷ്നി.
advertisement
2/6
ദൂരദർശനിലും ആകാശവാണിയിലും മാധ്യമപ്രവർത്തകയായാണ് റോഷ്നി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീടെപ്പോഴോ സർക്കാർ ജോലി എന്ന സ്വപ്നം മനസ്സിൽ കയറിക്കൂടി. ആ സ്വപ്നത്തിന് വേണ്ടി കഠിനപ്രയത്നം ചെയ്ത റോഷ്നിയെ തേടിയെത്തിയത് ഫോറസ്റ്റ് ബീറ്റ് ഓഫീസർ എന്ന ജോലിയാണ്.
advertisement
3/6
ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ലെങ്കിലും ഇരുകൈയും നീട്ടി റോഷ്നി ആ ജോലി സ്വീകരിച്ചു. ചെറുപ്പത്തിലെ ഒന്നിനെയും പേടിയില്ലാതിരുന്ന രശ്മിക്ക് ഇണങ്ങുന്നതായിരുന്നു പുതിയ ജോലി. പിന്നെ കാടും കാട്ടു മൃഗങ്ങളും ജീവിതത്തിൻറെ ഭാഗമായി.
advertisement
4/6
അങ്ങനെ ആരും കണ്ടാൽ പേടിക്കുന്ന പാമ്പുകളുടെ തോഴിയായി റോഷ്നി മാറി. വനിതാ ഫോറസ്റ്റ് ബീറ്റ് ഓഫീസർമാരുടെ ആദ്യ ബാച്ചിൽ തെരഞ്ഞെടുക്കപ്പെട്ട ആളാണ് റോഷ്നി. പാമ്പുകളെ എന്നല്ല ഒന്നിനെയും ഭയമില്ലെന്ന് റോഷ്നി ന്യൂസ് 18 നോട് പറഞ്ഞു.
advertisement
5/6
സഹായം തേടി മറ്റു സംസ്ഥാനങ്ങളിൽ നിന്നു പോലും നിരവധി കാളുകൾ വരുന്നുണ്ട്. പലർക്കും പ്രചോദനമാകാനും ആശ്വാസമാകാനും കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ട്. ചെയ്യുന്ന ജോലിയെ സ്നേഹിച്ചാൽ എല്ലാവർക്കും കഴിയുന്ന കാര്യമാണിതെന്നാണ് റോഷ്നിയുടെ കാഴ്ചപ്പാട്.
advertisement
6/6
കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് തൊഴിൽ തേടിയെത്തുന്നതിൽ സന്തോഷം ഉണ്ടെന്നും റോഷ്നി പറയുന്നു. ചിലപ്പോഴൊക്കെ ജോലിയുടെ ഭാഗമായി, അർദ്ധരാത്രി പോലും പോകേണ്ടി വരാറുണ്ട്. അതിൽ കുടുംബം നൽകുന്ന പിന്തുണ ചെറുതല്ല. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലും താരമാണ് റോഷ്നി.
മലയാളം വാർത്തകൾ/Photogallery/Life/Women/
ഭയമോ? അതെന്തെന്ന് നാനൂറോളം പാമ്പുകളേയും അനവധി കാട്ടുമൃഗങ്ങളേയും രക്ഷപ്പെടുത്തിയ റോഷ്നി ചോദിക്കുന്നു