TRENDING:

Alto, Kwid and S-Presso: കാർ വാങ്ങുന്നോ? ഇതാ നാല് ലക്ഷം രൂപയിൽ താഴെ വിലയുള്ള ആറു കാറുകൾ

Last Updated:
ചെറിയ ബജറ്റിലുള്ള നിരവധി മോഡലകൾ ഇന്ത്യയിൽ ലഭ്യാണ്. ഇവിടെയിതാ, നാല് ലക്ഷം രൂപയിൽ താഴെ വിലയുള്ള ആറ് കാറുകൾ പരിചയപ്പെടുത്തുന്നു...
advertisement
1/7
Alto, Kwid and S-Presso: കാർ വാങ്ങുന്നോ? ഇതാ നാല് ലക്ഷം രൂപയിൽ താഴെ വിലയുള്ള ആറു കാറുകൾ
ദൈനംദിന ഉപയോഗത്തിനായി ചെറിയ ഒരു കാർ വാങ്ങാൻ പ്ലാനുണ്ടോ? ചെറിയ ബജറ്റിലുള്ള നിരവധി മോഡലകൾ ഇന്ത്യയിൽ ലഭ്യാണ്. ഇവിടെയിതാ, നാല് ലക്ഷം രൂപയിൽ താഴെ വിലയുള്ള ആറ് കാറുകൾ പരിചയപ്പെടുത്തുന്നു...
advertisement
2/7
റെനോ ക്വിഡ്- പട്ടികയിലെ ആദ്യ കാർ റെനോ ക്വിഡ് ആണ്. 3.02 ലക്ഷം രൂപ വിലയുള്ള ക്വിഡ് അസാധാരണമായ സ്റ്റൈലിംഗിലും നിരവധി വേരിയന്റുകളിലും ലഭ്യമാണ്.
advertisement
3/7
മാരുതി സുസുകി എസ്-പ്രസോ- 3.70 ലക്ഷം രൂപയിൽ ആരംഭിക്കുന്ന മാരുതി സുസുക്കി എസ്-പ്രസ്സോയാണ് രണ്ടാമത്. എസ്-പ്രസ്സോ ഒരു ഹാച്ച്ബാക്കിൽ എസ്‌യുവി സ്റ്റൈലിംഗ് ഉള്ള കാറാണ്. കൂടാതെ 1 ലിറ്റർ പെട്രോൾ എഞ്ചിൻ സവിശേഷതയുണ്ട്. കാറിന്റെ ഭാരം കുറഞ്ഞതിനാൽ വളരെ പെപ്പി ഡ്രൈവിംഗ് അനുഭവം ലഭ്യമാണ്.
advertisement
4/7
മാരുതി സുസുക്കി ആൾട്ടോ 800- 2.99 ലക്ഷം രൂപയിൽ ആരംഭിക്കുന്ന മാരുതി സുസുക്കി ആൾട്ടോ 800 ഈ വിഭാഗത്തിലെ ഏറ്റവും ചെറിയ കാറാണ്. ഇതിന് 800 സിസി എഞ്ചിനാണ്.
advertisement
5/7
മാരുതി സുസുക്കി ഇക്കോ- ഒരുപക്ഷേ ഈ പട്ടികയിലെ ഏറ്റവും വലിയ കാറാണ്. ഇതിന് അകത്ത് ധാരാളം ബൂട്ട് സ്പേസ് ഉണ്ട്. യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപയോഗിക്കാം. എളുപ്പത്തിൽ ലോഡുചെയ്യാനും അൺലോഡുചെയ്യാനും സാധിക്കുംവിധമാണ് ഇതിന്‍റെ പിൻവാതിലുകൾ. 3.9 ലക്ഷം രൂപ മുതലാണ് ഇക്കോയുടെ വില.
advertisement
6/7
ഡാറ്റ്സൺ റെഡി-ഗോ- അടുത്തിടെ പരിഷ്ക്കരിച്ച് പുറത്തിക്കിയത് കൂടുതൽ പുതുമയുള്ള രൂപകൽപനയോടെയാണ്. 2.83 ലക്ഷം രൂപ വിലയുള്ള ഈ നിരയിലെ ഏറ്റവും വിലകുറഞ്ഞ കാർ കൂടിയാണിത്.
advertisement
7/7
ഡാറ്റ്സൺ ഗോ- ഇതിന് 4 ലക്ഷം രൂപയേക്കാൾ കൂടുതലാണ് വില. വില ആരംഭിക്കുന്നത് 4.09 ലക്ഷം രൂപ മുതലാണ്. ഈ വിലയ്‌ക്ക്, മികച്ച സവിശേഷതകളും സുരക്ഷാ സാങ്കേതികതയും ഈ കാറിൽ ലഭിക്കും.
മലയാളം വാർത്തകൾ/Photogallery/Money/Auto/
Alto, Kwid and S-Presso: കാർ വാങ്ങുന്നോ? ഇതാ നാല് ലക്ഷം രൂപയിൽ താഴെ വിലയുള്ള ആറു കാറുകൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories