TRENDING:

VOLVO| 'സുരക്ഷ മുഖ്യം ബിഗിലേ' ; 30 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ട് തകർത്തത് 10 പുത്തൻ കാറുകൾ; സുരക്ഷാ പരിശോധനയുമായി വോൾവോ

Last Updated:
സുരക്ഷക്ക് മുൻകരുതലുകൾക്ക് പേരുകേട്ട വോൾവോ ഇത്തവണ തീർത്തും വ്യത്യസ്തമായ രീതിയിലാണ് സുരക്ഷാ പരിശോധന നടത്തിയത്.
advertisement
1/8
വോൾവോയുടെ സുരക്ഷാ പരിശോധന; 30 മീറ്റർ ഉയരത്തിൽനിന്ന് താഴേക്കിട്ട് തകർത്തത് 10 കാറുകൾ
ലക്ഷങ്ങള്‍ വില വരുന്ന ആഢബര കാറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയ ശേഷം താഴേക്ക് ഇട്ട് പൊട്ടിക്കുന്നു. കണ്ടാൽ തികച്ചും അസ്വഭാവികത തോന്നിയേക്കാം. എന്നാല്‍ സുരക്ഷാ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇത്. സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയാണ് 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് കാര്‍ നിലത്തേക്ക് ഇട്ടുള്ള പുതിയ സുരക്ഷ പരിശോധന നടത്തിയിരിക്കുന്നത്
advertisement
2/8
വാഹനങ്ങളില്‍ സുരക്ഷയൊരുക്കുന്നതിന് ഏറെ പ്രാധാന്യം നൽകുന്ന വാഹന നിര്‍മാതാക്കളാണ് വോള്‍വോ. സാധാരണ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്രാഷ് ടെസ്റ്റ് പോലുള്ളവയ്ക്ക് വിധേയമാക്കുമ്പോള്‍ ഒരുപടി കൂടി കടന്ന പരീക്ഷണമാണ് വോള്‍വോ നടത്തിയിരിക്കുന്നത്. ഉയരത്തില്‍ നിന്ന് വാഹനം താഴേക്ക് പതിക്കുമ്പോഴുണ്ടാകുന്ന ആഘാതമാണ് ഇത്തവണ പരീക്ഷിക്കുന്നത്.
advertisement
3/8
വോള്‍വോയുടെ പുത്തൻ പുതിയ 10 കാറുകളാണ് 30 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്കിട്ട് പരീക്ഷണം നടത്തിയത്. സ്വീഡനിലെ വോള്‍വോ കാര്‍ സുരക്ഷ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഒരു വാഹനം തന്നെ പല തവണയായി താഴെയിട്ടും പരീക്ഷണം നടത്തിയിട്ടുണ്ട്. അപകടമുണ്ടായാല്‍ യാത്രക്കാരെ എങ്ങനെ രക്ഷിക്കാനാകുമെന്ന പരീക്ഷണം കൂടി ഇത്തവണ വോള്‍വോ പരിശോധിക്കുന്നു.
advertisement
4/8
പലരും ഇത്തരം സുരക്ഷാ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള വാഹനങ്ങളായിരിക്കും. എന്നാല്‍, പുതുതലമുറ വാഹനങ്ങളിലെ സംവിധാനങ്ങള്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായതിനാലാണ് വോള്‍വോ പുതിയ വാഹനങ്ങള്‍ ഉപയോഗിച്ച് ഇത്തരം പരീക്ഷണം നടത്താന്‍ തയാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
5/8
സുരക്ഷാ പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് ലോകത്തുടനീളമുള്ള രക്ഷപ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുമെന്നാണ് വോള്‍വോ അറിയിച്ചിരിക്കുന്നത്. അപകടം സംഭവിച്ചാല്‍ വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുക്കുന്നതും ഇതിന് ആവശ്യമായി വരുന്ന സമയവും തുടങ്ങിയ വിവരങ്ങളായിരിക്കും റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിക്കുക.
advertisement
6/8
സുരക്ഷാ പരിശോധന (Image source: Volvo)
advertisement
7/8
സുരക്ഷാ പരിശോധന(Image source: Volvo)
advertisement
8/8
സുരക്ഷാ പരിശോധന (Image source: Volvo)
മലയാളം വാർത്തകൾ/Photogallery/Money/Auto/
VOLVO| 'സുരക്ഷ മുഖ്യം ബിഗിലേ' ; 30 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ട് തകർത്തത് 10 പുത്തൻ കാറുകൾ; സുരക്ഷാ പരിശോധനയുമായി വോൾവോ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories