TRENDING:

ഇഷ്ടമുള്ളൊരു പാട്ടിന്റെ വരി മറന്നു പോയോ? ഒന്നു മൂളിയാൽ മതി ഗൂഗിൾ കണ്ടെത്തിത്തരും

Last Updated:
മറന്ന പാട്ടി കണ്ടെത്താൻ ഗൂഗിൾ അസിസ്റ്റന്റാണ് നിങ്ങളെ സഹായിക്കാനെത്തുന്നത്. ഗൂഗിൾ അസിറ്റന്റിലെ 'Hum to Search' എന്ന സംവിധാനം നിങ്ങൾ മറന്നു പോയ പാട്ടിന്റെ വരികൾ കണ്ടെത്തും.
advertisement
1/7
ഇഷ്ടമുള്ളൊരു പാട്ടിന്റെ വരി മറന്നു പോയോ? ഒന്നു മൂളിയാൽ മതി ഗൂഗിൾ കണ്ടെത്തിത്തരും
പലപ്പോഴും ഏറെ ഇഷ്ടമുള്ളൊരു പാട്ടിന്റെ വരി പോലും പലരും മറക്കാറുണ്ട്. പാട്ട് നാവിൻ തുമ്പിലുണ്ട്... പക്ഷെ കിട്ടുന്നില്ല... ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിൾ.
advertisement
2/7
മറന്ന പാട്ട് കണ്ടെത്താൻ ഗൂഗിൾ അസിസ്റ്റന്റാണ് നിങ്ങളെ സഹായിക്കാനെത്തുന്നത്. ഗൂഗിൾ അസിറ്റന്റിലെ 'Hum to Search' എന്ന സംവിധാനം നിങ്ങൾ മറന്നു പോയ പാട്ടിന്റെ വരികൾ കണ്ടെത്തും. മെഷീന്‍ ലേണിങ് എന്ന സങ്കേതത്തിലൂടെ ഗൂഗിൾ പാട്ടുകൾ കണ്ടെത്തുന്നത്.
advertisement
3/7
മൂളിപ്പാട്ടിനെ ഡിജിറ്റല്‍ സ്വീക്വന്‍സുകളാക്കി നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പാട്ടുകളുമായി ഒത്തുനോക്കി സമ്യമുള്ളവ നിർദ്ദേശിക്കുന്ന രീതിയിലാണ് Hum to Search പ്രവർത്തിക്കുന്നത്.
advertisement
4/7
ആന്‍ഡ്രോയിഡ് ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് തുറക്കുക. ' What is this song' എന്ന് ചോദിക്കുക. ഈ കമ‌ാൻഡ് കിട്ടുന്നതോടെ റെക്കോഡർ ആക്റ്റിവേറ്റ് ആകും.
advertisement
5/7
നിങ്ങള്‍ മനസിലുള്ള ആ പാട്ടിൻറെ ഈണം മൂളുക. ഇഷ്ടമുള്ള രീതിയിൽ അതു ചെയ്യാവുന്നതാണ്. ഇനി അതിന് കഴിഞ്ഞില്ലെങ്കിൽ ആ ഈണത്തിൽ ചൂളമടിച്ചാലും മതി.
advertisement
6/7
പത്ത് മുതൽ പതിനഞ്ച് സെക്കന്റ് നേരം ഈ മൂളിപ്പാട്ട് റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ ഉദ്ദേശിച്ച പാട്ടുകളുടെ നിര്‍ദേശങ്ങള്‍ ലഭിക്കും.
advertisement
7/7
ഇംഗ്ലീഷ്, ഹിന്ദി പാട്ടുകളാണ് ഇത്തരത്തിൽ നിഷ്പ്രയാസം കണ്ടെത്താൻ സാധിക്കുന്നത്. നിലവിൽ മലയാളം പാട്ടുകൾ കണ്ടെത്താനാകില്ല.
മലയാളം വാർത്തകൾ/Photogallery/Money/Tech/
ഇഷ്ടമുള്ളൊരു പാട്ടിന്റെ വരി മറന്നു പോയോ? ഒന്നു മൂളിയാൽ മതി ഗൂഗിൾ കണ്ടെത്തിത്തരും
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories