ആലപ്പുഴയിൽ കർഷകർക്കൊപ്പം നെല്ലുവിതയ്ക്കാൻ ഇനി ഡ്രോണും

Last Updated:

മനുഷ്യപ്രയത്നമില്ലാതെ ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കാൻ ഉതകുന്ന കാർഷിക പരീക്ഷണം കുട്ടനാട്ടിൽ വിജയിച്ചു. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമായിരുന്നു പരീക്ഷണം.

ഇനി വിത്ത് ലാഭം, സമയലാഭം, ചെലവ് ലാഭം. നെല്ലിൽ വളമിടാൻ മാത്രമല്ല, പൂട്ടി ഒരുക്കിയ പാടശേഖരങ്ങളിൽ വിത്ത് വിതയ്ക്കാനും ഡ്രോണുകൾ അനുയോജ്യമെന്നു കണ്ടെത്തിയിരിക്കുകയാണ് കേരള കാർഷിക സർവകലാശാല പരീക്ഷണം. ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കാനായി ആലപ്പുഴ, ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചക്കൻകരി പാടശേഖരത്തിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.
കാർഷിക ഡ്രോണിൽ സീഡ് ബ്രോഡ്‌കാസ്‌റ്റിംഗ് യൂണിറ്റ് (seed broadcasting unit) ഘടിപ്പിച്ചാണ് ഡ്രോൺ സീഡർ രൂപവൽക്കരിച്ചത്. കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ആയിരുന്നു പരീക്ഷണം. മങ്കൊമ്പിലെ ഡോ. എം എസ് സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രവും കോട്ടയം കൃഷി വിജ്ഞഞ്ഞന കേന്ദ്രവും സംയുക്തമായി ചേർന്നു ചക്കൻ കരി പാടശേഖരത്തിലെ എം.കെ.വർഗീസ് മണ്ണുപറമ്പിലിൻ്റെ ഒരേക്കർ കൃഷിയിടത്തിലായിരുന്നു പരീക്ഷണപറക്കൽ നടത്തിയത്.
കുട്ടനാട്ടിലെ കൂടുതൽ വിസ്തൃ‌തിയുള്ള പാടശേഖരങ്ങളിൽ കുറഞ്ഞ സമയംകൊണ്ട് വിതയ്ക്കാൻ സഹായിക്കുന്ന ഡ്രോൺ സീഡർ ഉപയോഗത്തിലാകുന്നത് വഴി സമയബന്ധിതമായി വിതച്ച് തീർക്കാൻ സഹായിക്കുന്നു എന്ന് മാത്രമല്ല. കൃത്യമായ വിത്ത് വിതരണവും കുറഞ്ഞ വിളവും ഉറപ്പാക്കുന്നു. ഡ്രോൺ സീഡർ ഉപയോഗിക്കുമ്പോൾ ഏക്കറിന് സാധാരണ ഏക്കറിന് 50 കിലോ വിത്തു എന്നതിൽ നിന്നു കുറഞ്ഞ് 30 കിലോ വിത്ത് മതിയാകും എന്ന പ്രത്യേകതയും ഉണ്ട്.
advertisement
ഡ്രോൺ ഉപയോഗിച്ച് വളങ്ങളും മൈക്രോ ന്യൂട്രിയെൻ്റ്സും തളിക്കാറുണ്ടെങ്കിലും, കേരളത്തിൽ തന്നെ ആദ്യമായാണ് വിത്ത് വിതയ്ക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത് സമയലാഭവും സാമ്പത്തിക ലാഭവും മാത്രമല്ല മെച്ചങ്ങൾ. ആളുകൾ ഇറങ്ങി വിതയ്ക്കുമ്പോൾ ചവിട്ടേറ്റു വിത്തുകൾ താഴ്ന്നു പോകുന്നത് ഒഴിവാക്കാം. കൂടാതെ മണ്ണിലെ പുളിരസം ഇളക്കാതെ വിതയ്ക്കാം എന്നതും മേന്മയാകുന്നു. കൃത്യമായ അകലത്തിൽ വിതയ്ക്കാൻ കഴിയുന്നതിനാൽ നെൽച്ചെടികൾ തിങ്ങി നിറഞ്ഞു വിളവ് കുറയുന്ന അവസ്‌ഥയും ഇല്ല. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നതും ഒരു പരിധിവരെ ഒഴിവാക്കാം.
advertisement
യുവകർഷകരെ ആകർഷിക്കാൻ നൂതന സാങ്കേതികവിദ്യകളും യന്ത്രവൽക്കരണവും നടപ്പാക്കാൻ കാർഷിക സർവകലാശാല നടത്തുന്ന പ്രയത്നങ്ങൾക്ക് ഡ്രോൺ സീഡർ ഒരു പുത്തനുണർവ് നൽകുമെന്ന് നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ. സുരേന്ദ്രൻ പറഞ്ഞു. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ ഉടമസ്‌ഥതയിലുള്ള “ഡ്രോൺ സീഡര് കൂടുതൽ കർഷകരിലേയ്ക്ക് എത്തിക്കുവാനുള്ള ഉദ്യമമാണ് ഇനി നടത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
ആലപ്പുഴയിൽ കർഷകർക്കൊപ്പം നെല്ലുവിതയ്ക്കാൻ ഇനി ഡ്രോണും
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement