കിഴക്കേ ശാഫി പള്ളിയെന്നും മസ്താൻ പള്ളി എന്നും അറിയപ്പെടുന്ന പള്ളി ഏതാണ്ട് 230 വർഷം മുൻപാണ് സ്ഥാപിക്കപ്പെട്ടത് .കിഴക്കേ പള്ളി സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നത് തലശ്ശേരി കേന്ദ്രീകരിച്ച് വ്യാപരം നടത്തിയിരുന്ന സമൂഹമായ കേയിമാരിലെ ഒരു കുടുംബമാണ്.തലശ്ശേരിയിൽ ഉണ്ടായിരുന്ന പള്ളിയുടെ മാതൃകയിൽ ആണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.പള്ളിയുടെ താഴെ നിലയിൽ ചെറുതും വലുതുമായ നാല്പതിലധികം വാതിലുകളുണ്ട് .ആലപ്പുഴ ജില്ലയിൽ കൂടുതൽ മുസ്ലിം വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തുന്ന പള്ളികളിൽ ഒന്നുകൂടിയാണ് മസ്താൻപള്ളി.എല്ലാ വർഷവും മുഹറം ദിനത്തിൽ മസ്താൻ വലിയുല്ലാഹിയുടെ “ആണ്ടുനേർച്ച” പതിനേഴു ദിവസം ആഘോഷിക്കപ്പെടുന്നു.