advertisement

ഗതാഗതനിയമലംഘനം: ഓട്ടോ ഡ്രൈവർക്ക് ചുമത്തിയത് 47500 രൂപയുടെ പിഴ!

Last Updated:

ശബ്ദ-വായു മലിനീകരണം, വാഹനം രജിസ്റ്റർ ചെയ്യാത്തത്, റോഡ് ഇതര പെർമിറ്റ് ഇല്ലാത്തത് ഇങ്ങനെ വിവിധതരം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്

ഭുവനേശ്വർ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് മോട്ടോർ വാഹനനിമയഭേദഗതി ബിൽ പ്രകാരം ഓട്ടോ ഡ്രൈവർക്ക് ചുമത്തിയത് 47500 രൂപയുടെ പിഴ. ഭുവനേശ്വർ പോലീസാണ് ഹരിബാബു കഹാർ എന്ന ഓട്ടോ ഡ്രൈവർക്ക് 47500 രൂപ പിഴ ചുമത്തിയത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ ബുധനാഴ്ചയാണ് സംഭവം. സെപ്റ്റംബർ ഒന്നു മുതലാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയ മോട്ടോർ വാഹന ഭേദഗതി ബിൽ പ്രകാരമുള്ള നടപടികൾ സംസ്ഥാനങ്ങൾ സ്വീകരിച്ചു തുടങ്ങിയത്.
മദ്യപിച്ച് വാഹനമോടിച്ചു തുടങ്ങിയ നിരവധി നിയമലംഘനങ്ങൾക്ക് എല്ലാംകൂടി ചേർത്താണ് 47500 രൂപയുടെ പിഴ ഈടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ചതിനും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിനും പതിനായിരം രൂപ വീതമാണ് പിഴയായി ഈടാക്കിയത്.
അഭയ: കൊല നടത്തിയത് അടയ്ക്ക രാജുവാണെന്ന് വരുത്താൻ ശ്രമം നടന്നു; കള്ളസാക്ഷി പറയാൻ കൊടിയമർദ്ദനമേറ്റുവെന്ന് സാക്ഷി
ശബ്ദ-വായു മലിനീകരണം, വാഹനം രജിസ്റ്റർ ചെയ്യാത്തത്, റോഡ് ഇതര പെർമിറ്റ് ഇല്ലാത്തത് ഇങ്ങനെ വിവിധതരം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എന്നാൽ തനിക്കെതിരെ അനാവശ്യമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ഹരിബാബു കഹാർ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ഗതാഗതനിയമലംഘനം: ഓട്ടോ ഡ്രൈവർക്ക് ചുമത്തിയത് 47500 രൂപയുടെ പിഴ!
Next Article
advertisement
'ഇറാന് ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ല': ഇറാന്റെ മിസൈലുകൾ നശിപ്പിക്കുമെന്നും നാവികസേനയെ തകർക്കുമെന്നും ട്രംപ്
'ഇറാന് ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ല': ഇറാന്റെ മിസൈലുകൾ നശിപ്പിക്കുമെന്നും നാവികസേനയെ തകർക്കുമെന്നും ട്രംപ്
  • ഇറാൻ ആണവായുധങ്ങൾ കൈവശം വെക്കാൻ പാടില്ലെന്നും മിസൈലുകൾ നശിപ്പിക്കുമെന്നും ട്രംപ്

  • ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് ആയുധം താഴെവെച്ചാൽ മാന്യമായ പരിഗണന നൽകുമെന്ന് ട്രംപ്

  • ഇസ്രായേൽ നടത്തിയ ആക്രമണത്തെത്തുടർന്ന് ടെഹ്‌റാനിൽ സ്ഫോടനങ്ങൾ, റോഡുകൾ അടച്ചു, ജാഗ്രത നിർദേശം

View All
advertisement