ഒരു വർഷം കൊണ്ട് 20 കാരി കുറച്ചത് 48 കിലോ; ശരീരഭാരം കുറയാൻ സഹായിച്ച രഹസ്യമിതാണ്

Last Updated:

ഫോട്ടോകളിലൂടെ സ്വന്തം മാറ്റങ്ങൾ അറിഞ്ഞു മുന്നോട്ടു പോകുന്നത് നമ്മുടെ ആത്മവിശ്വാസം കൂട്ടുമെന്നും യുവതി നിർദേശിക്കുന്നു .

അമിതവണ്ണം പല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിന് പുറമേ പലരും ഇതൊരു സൗന്ദര്യ പ്രശ്നമായി കൂടി കണക്കാക്കാറുണ്ട്. ആരോഗ്യകരമായ ഒരു ശരീരം വേണം എന്നായിരിക്കും ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹം. അതിനായി പല വഴികളും ആളുകൾ പരീക്ഷിക്കാറുമുണ്ട്. ഒരു വർഷം കൊണ്ട് 48 കിലോ ശരീരഭാരം കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തിയ ഇംഗ്ലണ്ടിലെ നോർത്താംപ്ടൺഷയറിൽ നിന്നുള്ള യുവതിയാണ് ഇപ്പോൾ സാമൂഹികമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള മില്ലി സ്ലേറ്റർ എന്ന യുവതി പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഈ 20 കാരി ടിക് ടോക്കിൽ പങ്കുവെച്ച വീഡിയോ അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്ന പലർക്കും പ്രചോദനമായി മാറിയിരിക്കുകയാണ്.
2023 ജനുവരിയില്‍ 116 കിലോഗ്രാം ഭാരമായിരുന്നു മില്ലിയ്ക്ക് ഉണ്ടായിരുന്നത്. ഇത് ഒരു വർഷം കൊണ്ട് 66 കിലോയാക്കി കുറച്ചു എന്നാണ് യുവതിയുടെ അവകാശവാദം. വണ്ണം കുറയ്ക്കുന്നതിനായി താൻ ചെയ്ത കാര്യങ്ങളും അവർ വീഡിയോയിൽ പങ്കുവെച്ചു. ആഴ്ചയില്‍ ആറുതവണ താന്‍ ഭാരോദ്വഹനം പോലെയുള്ള വ്യായാമങ്ങള്‍ ചെയ്തതായും ഭക്ഷണത്തിലുള്‍പ്പെടുത്തിയ കലോറിയുടെ അളവ് കൃത്യമായി നിരീക്ഷിച്ചുകൊണ്ടുള്ള കര്‍ശനമായ ദിനചര്യയും നിശ്ചയദാര്‍ഢ്യവുമാണ് തന്റെ വിജയത്തിന് കാരണമെന്ന് മില്ലി അവകാശപ്പെട്ടു. കൂടാതെ ജിമ്മിൽ പോയി പതിവായി ട്രെഡ്‌മില്ലിൽ നടക്കാറുണ്ടായിരുന്നുവെന്നും ഇത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചുവെന്നും ഇവർ പറയുന്നു. അതോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും കൂടിയായപ്പോൾ വളരെ എളുപ്പത്തിൽ തന്നെ മില്ലിയ്ക്ക് ഈ നേട്ടം കൈവരിക്കാനായി.
advertisement
" എനിക്ക് കലോറിയെ കുറിച്ച് നേരത്തെ യാതൊരു അറിവുമില്ലായിരുന്നു. കൂടാതെ ഓരോ ദിവസവും എത്രമാത്രം ഭക്ഷണം കഴിക്കുന്നുവെന്ന് പരിശോധിക്കാൻ തുടങ്ങിയാൽ ഞാൻ ഞെട്ടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതിനാൽ ഞാൻ ട്രെഡ്‌മില്ലിൽ പതിവായി നടക്കാൻ തുടങ്ങി. അതോടൊപ്പം വെയിറ്റ് ലിഫ്റ്റിങ്ങും ചെയ്തു. കഴിഞ്ഞ ഒന്നര വർഷമായി എൻ്റെ ട്രെയിനിങ്ങിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്," മില്ലി ന്യൂസ് വീക്കിനോട് പറഞ്ഞു.
വണ്ണം കുറയ്ക്കുന്ന കാര്യത്തിൽ ഓരോരുത്തർക്കും ഇഷ്ടമുള്ളതും ആസ്വദിക്കാൻ കഴിയുന്നതുമായ ഒരു വ്യായാമരീതി കണ്ടെത്തുക എന്നത് വളരെ പ്രധാനമാണെന്നും മില്ലി വ്യക്തമാക്കി. " എനിക്ക് ഓടാൻ കഴിയില്ല. അതുകൊണ്ട് നടത്തത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വെയിറ്റ് ലിഫ്റ്റിംഗ് എനിക്ക് കൂടുതൽ ഭാരമുള്ളതായി തോന്നി. പക്ഷേ നടത്തം അങ്ങനെയല്ല. അത് എനിക്ക് കൂടുതൽ ആത്മവിശ്വാസം തന്നു. ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പ്രത്യേകിച്ച് ഇത്രയും അധികം. ഇന്ന് ഞാൻ എവിടെ എത്തിച്ചേർന്നിരിക്കുന്നുവെന്ന് പതിവായി ഓർമ്മിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നു." മില്ലി കൂട്ടിച്ചേർത്തു.
advertisement
അമിതമായ ശരീരഭാരം കൊണ്ട് ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട ഒരാൾ കൂടിയായിരുന്നു മില്ലി. പലതരത്തിലുള്ള ഡയറ്റിംഗ് നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം. മുമ്പ് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും കഴിച്ചിരുന്ന മില്ലി തന്റെ പങ്കാളിക്കൊപ്പം ചേർന്നാണ് ശീലങ്ങൾ പതിയെ മാറ്റാൻ ആരംഭിച്ചത്.
ഫോട്ടോകളിലൂടെ സ്വന്തം മാറ്റങ്ങൾ അറിഞ്ഞു മുന്നോട്ടു പോകുന്നത് നമ്മുടെ ആത്മവിശ്വാസം കൂട്ടുമെന്നും യുവതി നിർദേശിക്കുന്നു . ട്രെഡ്മില്ലിൽ നടക്കുന്നത് എളുപ്പത്തിൽ കലോറി കുറയ്ക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ബയോമെക്കാനിക്സിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു വർഷം കൊണ്ട് 20 കാരി കുറച്ചത് 48 കിലോ; ശരീരഭാരം കുറയാൻ സഹായിച്ച രഹസ്യമിതാണ്
Next Article
advertisement
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം
  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement