നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Green Heroes | 5000 വൃക്ഷ തൈകൾ നട്ട് കർണാടക സ്വദേശിയായ ഇരുപതുകാരൻ

  Green Heroes | 5000 വൃക്ഷ തൈകൾ നട്ട് കർണാടക സ്വദേശിയായ ഇരുപതുകാരൻ

  ദിവസക്കൂലിക്കാരായ രമേഷിന്റെയും ലതയുടെയും മകനായ ഗിരീഷ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് തന്റെ വീടിനെയാണ് ആദ്യം മനോഹരമാക്കിയത്.

  News18

  News18

  • Share this:
   5000ലധികം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതി ബോധത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ നിന്നുള്ള ഇരുപതുകാരന്‍. ഗൂഡനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായ ഗിരീഷ് കെ.ആര്‍ 12-ാം വയസ്സ് മുതലാണ് പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഈ കുരിശുയുദ്ധം ആരംഭിച്ചത്.

   ദിവസക്കൂലിക്കാരായ രമേഷിന്റെയും ലതയുടെയും മകനായ ഗിരീഷ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് തന്റെ വീടിനെയാണ് ആദ്യം മനോഹരമാക്കിയത്. 'നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രകൃതിയെ സംരക്ഷിക്കാന്‍ എല്ലാവരും സംഭാവന നല്‍കണം. ഞാന്‍ എന്റെ ഭാഗം ചെയ്യുന്നത് തുടരും. പലരും എന്നോടൊപ്പം കൈകോര്‍ത്തതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ സുഹൃത്തുക്കളും എന്റെ അധ്യാപകരും എന്റെ മാതാപിതാക്കളും എനിയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്,'' ഗിരീഷ് പറഞ്ഞു.

   ഗിരീഷിന്റെ മാതാപിതാക്കള്‍ മകന്റെ പ്രകൃതിയോടുള്ള ഈ സ്‌നേഹത്തെ ആവേശത്തോടെ പിന്തുണയ്ക്കുന്നവരാണ്. ഹസ്സന്‍ സിറ്റി, ബെംഗളൂരു, തന്റെ ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധയിനം മരങ്ങള്‍ ഗിരീഷ് ഇതുവരെ നട്ടിട്ടുണ്ട്. സ്‌കൂള്‍ കാലഘട്ടത്തില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ ഭാഗമായിരുന്ന ഗിരീഷ് ഇപ്പോള്‍ നാഷണല്‍ സര്‍വീസ് സ്‌കീമില്‍ സജീവമാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായുള്ള നിസ്വാര്‍ത്ഥ സേവനത്തിന് ഈ ചെറുപ്പക്കാരന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. 2018ല്‍ മൈസൂര്‍ സര്‍വകലാശാല ഗിരീഷിന് മികച്ച വളണ്ടിയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കിയിരുന്നു.

   മുന്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല 2020 ല്‍ ഗിരീഷിനെ ആദരിച്ചു. സ്വാമി വിവേകാനന്ദന്റെ 156 വര്‍ഷത്തെ വാര്‍ഷികത്തിന്റെ ഭാഗമായി ഗിരീഷ് 450 കിലോമീറ്റര്‍ സൈക്കിള്‍ റാലിയും നടത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണം, മഴവെള്ള സംഭരണം, കുളങ്ങളുടെ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ബോധവത്ക്കരണമായിരുന്നു സൈക്കിള്‍ റാലിയുടെ ലക്ഷ്യം.

   Read also: ലോക്ക്ഡൗണില്‍ ജോലി നഷ്ടമായി, ഉപജീവനത്തിനായി ചിരട്ടയില്‍ നിന്ന് ഗൃഹോപകരണങ്ങൾ നിര്‍മ്മിച്ച് കലാകാരൻ

   ചെറിയ ഇടങ്ങളില്‍ കാട് വളര്‍ത്താനുള്ള സവിശേഷമായ ഒരു കൃഷിരീതിയാണ് 'മിയാവാക്കി കൃഷി'. ജപ്പാനിലെ പ്രശസ്തനായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഈ കൃഷിരീതി അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ അറിയപ്പെടുന്നു. ഈ രീതി പ്രകാരം, ഡസന്‍ കണക്കിന് സസ്യങ്ങളുടെ നാടന്‍ സ്പീഷീസുകള്‍ ഒരേ സ്ഥലത്ത് തന്നെ പരസ്പരം വളരെ അടുത്തായി നടുന്നു. അതിലൂടെ ഈ സസ്യങ്ങള്‍ക്ക്, മുകളില്‍ നിന്ന് മാത്രമേ സൂര്യപ്രകാശം ലഭിക്കുന്നുള്ളൂ എന്നും അതിലൂടെ വശങ്ങളിലേക്ക് വളരാതെ അവ മുകളിലേക്ക് തന്നെ വളരുന്നു എന്നും ഉറപ്പു വരുത്താന്‍ കഴിയും. വളരെ ചെറിയ സ്ഥലം മാത്രമേ മിയാവാക്കി കൃഷിയ്ക്ക് ആവശ്യമുള്ളൂ. കുറഞ്ഞത് 20 ചതുരശ്ര അടി സ്ഥലത്ത് വളരുന്ന ചെടികള്‍ സാധാരണയേക്കാള്‍ പത്തിരട്ടി വേഗതയില്‍ വളരുകയും മൂന്ന് വര്‍ഷം കൊണ്ട് പരിചരണമൊന്നും ആവശ്യമില്ലാത്ത വിധത്തില്‍ അവിടെ വനം രൂപപ്പെടുകയും ചെയ്യും.
   Published by:Sarath Mohanan
   First published:
   )}