പോർച്ചുഗൽ നിരത്തിലൂടെ വൈൻപുഴ; അന്തംവിട്ട് ജനം; ഒഴുകിയത് 22 ലക്ഷം ലിറ്ററോളം വൈൻ
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു ഡിസ്റ്റിലറിയിൽ സൂക്ഷിച്ചിരുന്ന വൈൻ ടാങ്ക് പൊട്ടി 22 ലക്ഷത്തോളം ലിറ്റർ വരുന്ന വൈൻ നിരത്തിൽ കൂടി ഒഴുകിയതായിരുന്നു സംഭവം
ലിസ്ബൺ: പോർച്ചുഗലിലെ ലെവിറ എന്ന ചെറുപട്ടണത്തിലുള്ളവർ രാവിലെ ഉറക്കമെണീറ്റപ്പോൾ അന്തംവിട്ടു, പുഴപോലെ ചുവന്ന വൈൻ നിരത്തിലൂടെ ഒഴുകുന്ന അത്ഭുതകാഴ്ചയായിരുന്നു കാണാൻ സാധിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. നഗരത്തിൽ ഒരു ഡിസ്റ്റിലറിയിൽ സൂക്ഷിച്ചിരുന്ന വൈൻ ടാങ്ക് പൊട്ടി 22 ലക്ഷത്തോളം ലിറ്റർ വരുന്ന വൈൻ നിരത്തിൽ കൂടി ഒഴുകിയതായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പുഴകൾക്കും മറ്റു ജലാശയങ്ങൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വൈൻ ഒഴുകിപ്പോകുന്ന ദിശ തിരിച്ചു വിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീടിന്റെ ബേസ്മെന്റിൽ വൈൻ കൊണ്ടുനിറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ടാങ്ക് പൊട്ടി വൈൻ നിരത്തിലൊഴുകിയതിന് പിന്നാലെ ക്ഷമാപണവുമായി ലെവിറാ ഡിസ്റ്റിലറി രംഗത്തെത്തി. എല്ലാ ഉത്തരവാദിത്വവും തങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്നും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും നിരത്തുകൾ വൃത്തിയാക്കുന്നതിന്റെ ചെലവുകൾ വഹിക്കുമെന്നും ഡിസ്റ്റിലറി അറിയിച്ചു.
A definitely different type of flood
A river of red wine flows through São Lourenco do Bairro in Portugal when the local distillery’s 2.2 million liter tanks burst
Anadia Fire Department blocked the flood diverting it away from the river into a fieldpic.twitter.com/3AhIFt5rEH
— Massimo (@Rainmaker1973) September 11, 2023
advertisement
വൈൻ സമീപത്തുള്ള സെർട്ടിമ നദിയിൽ കലർന്ന് മലിനമാകാതിരിക്കാൻ ഫയർ ഡിപ്പാര്‍ട്ട്മെന്റ് ഉടനടി നടപടി സ്വീകരിച്ചിരുന്നു. നാശനഷ്ടങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സൂക്ഷിച്ചുവെക്കണമെന്നും ലെവിറ ഡിസ്റ്റിലറി അധികൃതർ അറിയിച്ചു. രണ്ടായിരത്തോളം വരുന്ന താമസക്കാരാണ് പ്രദേശത്തുള്ളത്.
Summary: Residents of Levira, a small town in Portugal, were left stunned after two holding tanks containing nearly 2.2 million litres (600,000 gallons) of red wine burst, sending red wines into the streets and towards a waterway.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 12, 2023 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പോർച്ചുഗൽ നിരത്തിലൂടെ വൈൻപുഴ; അന്തംവിട്ട് ജനം; ഒഴുകിയത് 22 ലക്ഷം ലിറ്ററോളം വൈൻ