മുപ്പതാം പിറന്നാളിന് മുമ്പ് 30 കാരുണ്യ പ്രവർത്തികൾ; 29കാരന്റെ ശ്രമം
- Published by:Arun krishna
- news18-malayalam
Last Updated:
സാൻ ഫ്രാൻസിസ്കോ സ്വദേശിയായ ബ്രയാൻ സിലിയാക്കോസ് ഈ ഉദ്യമത്തിനായി പരിശ്രമിക്കുന്നത്
ജീവിതത്തിൽ നാം വ്യത്യസ്തമായ നിരവധി നാഴികക്കല്ലുകൾ പിന്നിടാറുണ്ട്. ഒരു പ്രായം കഴിഞ്ഞാൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പും, വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പുമൊക്കെ ചെയ്തു തീർക്കാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നമുക്കുണ്ടാവും. പലർക്കും ചെയ്യേണ്ടതോ നടപ്പിലാക്കേണ്ടതോ ആയ കാര്യങ്ങളുടെ ഒരു ബക്കറ്റ് ലിസ്റ്റ് (bucket list) തന്നെ ഉണ്ടാകും. അതുപോലെ തന്നെ ജീവിതത്തിൽ 30 വയസ്സ് തികയുന്നത് പലർക്കും ഒരു വലിയ കാര്യം തന്നെയാണ്. ചിലർ ഈ പ്രായം യുവത്വത്തിന്റെ അവസാനമായി കാണുമ്പോൾ മറ്റു ചിലർ ഇത് പക്വതയുടെ തുടക്കമായി കാണുന്നു.
ഇത്തരത്തിൽ ജീവിതത്തിന്റെ ഒരു പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോൾ, സാൻ ഫ്രാൻസിസ്കോ സ്വദേശിയായ 29കാരന് വ്യത്യസ്തമായ ഒരു ആഗ്രഹമാണുള്ളത്. 30 വയസ്സ് തികയുന്നതിന് മുമ്പ് ജീവിതത്തിൽ അർത്ഥവത്തായ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് യുവാവിന്റെ തീരുമാനം. എബിസി7 ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് ബ്രയാൻ സിലിയാക്കോസ് (Bryan Tsiliacos) എന്ന യുവാവ് ഇതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു. ഫെബ്രുവരിയിലെ തന്റെ 30-ാം ജന്മദിനത്തിന് മുമ്പ് 30 ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുകയാണ് ബ്രയാനിന്റെ ലക്ഷ്യം.
advertisement
"ജീവിതത്തിൽ തനിക്ക് ലഭിച്ച സൌഭാഗ്യങ്ങളെല്ലാം ഒരു പേപ്പറിൽ എഴുതി നോക്കിയപ്പോൾ അത് മറ്റുള്ളവരുടെ പിന്തുണയും കാരുണ്യം കൊണ്ടാണെന്ന് മനസ്സിലായി. അതുകൊണ്ടാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്" എന്ന് ഇദ്ദേഹം പറയുന്നു.
" 30 ആക്ട്സ് ഓഫ് കൈൻഡ്നെസ് ബൈ 30 " ("30 Acts of Kindness by 30'') എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജും ബ്രയാനുണ്ട്. അവിടെ ആളുകളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഇൻസ്റ്റഗ്രാം പേജ് ആരംഭിച്ചത്. അഗ്നിശമന സേനാംഗങ്ങൾക്ക് പലഹാരങ്ങൾ വിതരണം ചെയ്താണ് ബ്രയാൻ തന്റെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് 18 കമ്പനികളുടെ സഹായത്തോടെ സ്‌കൂൾ അവശ്യവസ്തുക്കൾക്കായി 12,000 ഡോളർ സമാഹരിക്കുകയും. ഒപ്പം മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി 150ഓളം കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
advertisement
advertisement
തന്റെ മൂന്നാമത്തെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബ്രയാൻ മൃഗസംരക്ഷണ കേന്ദ്രങ്ങളിലെ തൊഴിലാളികൾക്കായി 118 കെയർ ബോക്‌സുകൾ വിതരണം ചെയ്തിരുന്നു.
താൻ സഹായിക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിടർത്തുകയും അവരുടേതായ രീതിയിൽ അത് മറ്റുള്ളവർക്ക് തിരികെ നൽകാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ബ്രയാൻ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ മറ്റുള്ളവർ ഇക്കാര്യങ്ങൾ കാണുമെന്നും അതുവഴി അവർക്കും ഇത്തരത്തിൽ കാരുണ്യപ്രവർത്തനങ്ങൾ നടത്താൻ പ്രചോദനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രയാൻ കൂട്ടിച്ചേർത്തു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2022 11:34 AM IST