ദക്ഷിണാഫ്രിക്കയിൽ 37കാരി ഒറ്റപ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകിയതായി റിപ്പോർട്ട്. നേരത്തെയുള്ള ഗര്‍ഭകാല പരിശോധനകളില്‍ എട്ട് കുട്ടികള്‍ ഗോസിയാമെ തമാരാ സിതോളിന്റെ ഗര്‍ഭപാത്രത്തിലുള്ളതായാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ പ്രസവിച്ചപ്പോൾ എല്ലാവരെയും അതിശയിപ്പിച്ച് 10 കുരുന്നുകൾക്കാണ് സിതോൾ ജന്മം നൽകിയത്.
എട്ട് കുട്ടികളാണ് തന്റെയുള്ളില്‍ വളരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ആദ്യം ഞെട്ടിയെന്നും ഒന്നിലേറെ കുട്ടികളുണ്ട് എന്ന് ഡോക്ടര്‍ പറയുമ്പോള്‍ രണ്ടോ മൂന്നോ കുട്ടികളെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടമെന്നും സിതോൾ പറയുന്നു. കുട്ടികളെ ഇഷ്ടമില്ലാത്തത് കൊണ്ടല്ല മറിച്ച് എണ്ണം കൂടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭപാത്രത്തിനുള്ളില്‍ വളരാന്‍ ഇടം തികയുമോയെന്ന സംശയം, കൈകളോ തലയോ ഉടലോ കൂടിച്ചേര്‍ന്ന് കുട്ടികള്‍ പിറക്കാനിടയാവുമോ എന്ന ഭയം, ഇവയൊക്കെയായിരുന്നു സിതോളിന്റെ പരിഭ്രമം.
Also Read-
വിവാഹ ഷോപ്പിംഗിന് പോയ വരനെ തട്ടികൊണ്ടു പോയി; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽഎന്തായാലും ആശങ്കകള്‍ അസ്ഥാനത്താക്കി സിതോള്‍ തിങ്കളാഴ്ച പത്ത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രസവസമയത്ത് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ച് മുപ്പത്തിയേഴുകാരി സിതോള്‍ പത്ത് കുഞ്ഞുങ്ങളുടെ അമ്മയായി. ഒറ്റപ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം മാലി യുവതി ഹലീമ സിസ്സെ ഒറ്റപ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ റെക്കോർഡിനെ മറി കടന്നിരിക്കുകയാണ് സിതോള്‍.
ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ സിതോള്‍ ഗര്‍ഭസംബന്ധമായ ചികിത്സകളൊന്നും തേടിയിരുന്നില്ല. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് ജനിച്ചതെന്ന് സിതോളിന്റെ ഭര്‍ത്താവ് തിബോഹോ സൊറ്റെറ്റ്‌സി അറിയിച്ചു. ഏഴ് മാസവും ഏഴ് ദിവസവും തികഞ്ഞപ്പോഴായിരുന്നു പ്രസവം. പത്ത് കുട്ടികള്‍ ജനിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും തിബോഹോ പറഞ്ഞു. ദമ്പതിമാര്‍ക്ക് ആറ് വയസ് പ്രായമുള്ള ഇരട്ടക്കുട്ടികള്‍ കൂടിയുണ്ട്.
വിവരം അറിഞ്ഞതായും സിതോലിന് ആശംസകള്‍ അറിയിച്ചതായും ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് വക്താവ് പ്രതികരിച്ചു. വിശദമായ അന്വേണത്തിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇപ്പോള്‍ അമ്മയുടേയും കുഞ്ഞുങ്ങളുടേയും സൗഖ്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യേക പ്രതിനിധിയെ വിഷയം കൈകാര്യം ചെയ്യാന്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.