ടെലിവിഷൻ കാണാറുണ്ടോ? കോമഡി ഷോ കണ്ട് ചിരി നിയന്ത്രിക്കാനാകാതെ ബോധം കെട്ട് വീണ 53കാരന്‍ ആശുപത്രിയില്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
ചിരിച്ചാലും പ്രശ്നമാണോ! കോമഡി ഷോ കണ്ട് ചിരി നിയന്ത്രിക്കാനാകാതെ ബോധം കെട്ട് വീണു!
കുടുംബത്തോടൊപ്പമിരുന്ന് കോമഡിഷോ കാണുന്നതിനിടെ ചിരി നിയന്ത്രിക്കാന്‍ കഴിയാതെ ബോധം കെട്ട് വീണ 53കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സമയം കുടുംബത്തോടൊപ്പമിരുന്ന് ചായകുടിച്ചുകൊണ്ട് കോമഡി പരിപാടി കാണുകയായിരുന്നു ശ്യാം (യഥാർത്ഥ പേരല്ല) എന്ന 53കാരന്‍ എന്ന് ഇദ്ദേഹത്തെ പരിശോധിച്ച ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടറും ന്യൂറോളജിസ്റ്റുമായ ഡോ. സുധീര്‍ കുമാര്‍ പറഞ്ഞു.
''പെട്ടെന്നാണ് ശ്യാമിന്റെ കൈയ്യില്‍ നിന്ന് ചായക്കപ്പ് താഴേക്ക് വീണത്. ശേഷം ഇദ്ദേഹത്തിന്റെ ശരീരം ഒരു ഭാഗത്തേക്ക് ചരിയുകയും ചെയ്തു. പിന്നാലെ കസേരയില്‍ നിന്ന് ശ്യാം തറയില്‍ ബോധം കെട്ട് വീഴുകയായിരുന്നു. ശ്യാമിന്റെ കൈകള്‍ പ്രത്യേക രീതിയില്‍ ചലിക്കുന്നതും മകളുടെ ശ്രദ്ധയില്‍പ്പെട്ടു,'' ഡോക്ടര്‍ സുധീര്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ആരോഗ്യം വീണ്ടെടുത്തു.
എന്നാല്‍ എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന കാര്യം ശ്യാമിന് ഇപ്പോള്‍ ഓര്‍മ്മയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്യാമിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. മറ്റ് രോഗങ്ങള്‍ക്ക് അദ്ദേഹം മരുന്ന് കഴിക്കുന്നുമില്ല. അമിതമായി ചിരിച്ചതു മൂലമുണ്ടായ ബോധക്ഷയമാണ് അദ്ദേഹത്തിനുണ്ടായതെന്ന് ഡോക്ടര്‍ പറഞ്ഞു. രക്ത സമ്മര്‍ദ്ദം കുറഞ്ഞത് മൂലമുണ്ടായ ബോധക്ഷയമാണ് ഇദ്ദേഹത്തിന്റെ കാര്യത്തില്‍ സംഭവിച്ചത്. അത്ര ഗൗരവതരമായ രോഗമല്ലിതെന്നും വിദഗ്ധര്‍ പറയുന്നു. ഇതിനായി പ്രത്യേകം മരുന്നൊന്നും കഴിക്കേണ്ടതുമില്ല.
advertisement
ശ്യാമിന് പ്രത്യേകം മരുന്നൊന്നും ഡോക്ടര്‍ നല്‍കിയിട്ടില്ല. ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനായി ചില പരിശോധനകള്‍ നടത്തണമെന്ന് ഡോക്ടര്‍ ഇദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അമിതമായി ചിരിക്കുക, ഒരുപാട് നേരം നില്‍ക്കുക, കായിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക തുടങ്ങി ബോധക്ഷയം ഉണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും ഡോക്ടര്‍ ഇദ്ദേഹത്തോട് പറഞ്ഞു. കൂടാതെ ധാരാളം വെള്ളം കുടിക്കണമെന്നും തലകറക്കം തോന്നുകയാണെങ്കില്‍ കുറച്ച് നേരം കിടക്കണമെന്നും ഡോക്ടര്‍ ഇദ്ദേഹത്തോട് പറഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
June 03, 2024 12:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ടെലിവിഷൻ കാണാറുണ്ടോ? കോമഡി ഷോ കണ്ട് ചിരി നിയന്ത്രിക്കാനാകാതെ ബോധം കെട്ട് വീണ 53കാരന്‍ ആശുപത്രിയില്‍