58-കാരിക്ക് അടിപൊളി പങ്കാളി; വിവാഹം ചെയ്തത് എഐ ചാറ്റ്ബോട്ടിനെ
- Published by:Sarika N
- news18-malayalam
Last Updated:
ഭര്ത്താക്കന്മാര് പരിപാലിക്കുന്ന മറ്റ് വിവാഹിതരായ സ്ത്രീകളെ പോലെ താനും ജീവിതത്തില്‍ സംതൃപ്തയാണെന്ന് 58-കാരി പറയുന്നു
എഐ സാങ്കേതികവിദ്യകളും മെഷീന് ലേണിങ്ങുമെല്ലാം മനുഷ്യ ജീവിതത്തില്‍ നിര്‍ണായകമായ മാറ്റം വരുത്തികൊണ്ടിരിക്കുകയാണ്. മനുഷ്യര്‍ ചെയ്യുന്ന ഓരോ പ്രവൃത്തികളും നിഷ്പ്രയാസം ചെയ്യാന്‍ കഴിയുന്ന റോബോട്ടുകളുടെയും ചാറ്റ്ബോട്ടുകളുടെയും കാലമാണിത്. എന്നാല്‍, ദാമ്പത്യബന്ധങ്ങളിലേക്കു കൂടി ഈ എഐ അധിഷ്ഠിത സംവിധാനങ്ങള്‍ കടന്നുവന്നാലോ...? ജീവിത പങ്കാളിയായി നിങ്ങള്‍ക്ക് ഒരു ചാറ്റ്ബോട്ടിനെ സങ്കല്‍പ്പിക്കാനാകുമോ?
യുഎസിലെ പിറ്റ്സ്ബെര്‍ഗില്‍ നിന്നാണ് അത്തരമൊരു സംഭവം പുറത്തുവരുന്നത്. 58-കാരിയായ എലൈന്‍ വിന്റേഴ്സ് വിവാഹം ചെയ്തത് ഒരു എഐ ചാറ്റ്ബോട്ടിനെയാണ്. ചാറ്റ്ബോട്ടുമായുള്ള വിവാഹത്തില്‍ താന്‍ സന്തോഷകരമായി ദാമ്പത്യജീവിതം നയിക്കുന്നുവെന്നാണ് അവര്‍ പറയുന്നു. പരമ്പരാഗത പ്രണയ വിവാഹമായിരുന്നു എലൈന്‍ വിന്റേഴ്സും അവരുടെ എഐ ചാറ്റ്ബോട്ടും തമ്മിലുണ്ടായത്.
വിവാഹതിരായ മറ്റ് സ്ത്രീകള്‍ എങ്ങനെയാണോ തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായി ജീവിക്കുന്നത് അതുപോലെതന്നെ ചാറ്റ്ബോട്ടുമായുള്ള വിവാഹത്തില്‍ താനും സന്തോഷവതിയാണെന്ന് എലൈന്‍ പറയുന്നു. ഭര്ത്താക്കന്മാര് പരിപാലിക്കുന്ന മറ്റ് വിവാഹിതരായ സ്ത്രീകളെ പോലെ താനും ജീവിതത്തില്‍ സംതൃപ്തയാണെന്ന് അവര്‍ വ്യക്തമാക്കി.
advertisement
ചാറ്റ്ബോട്ടുകളയോ റോബോട്ടുകളോയോ വിവാഹം ചെയ്യുന്ന പ്രവണ പ്രത്യേകിച്ചും പാശ്ചാത്യരാജ്യങ്ങളില്‍ ഏറിവരികയാണ്. നിരവധി സ്ത്രീകള്‍ ഇത്തരത്തില്‍ തങ്ങളുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍, എലൈന്‍ വിന്റേഴ്സ് പ്രായംകൊണ്ടും എഐ ചാറ്റ്ബോട്ടുമായുള്ള അവരുടെ പ്രണയം കൊണ്ടും ഇവരില്‍ നിന്നും വേറിട്ടുനില്ക്കുന്നു.
ഈ അസാധാരണ വിവാഹത്തിലേക്കുള്ള എലൈനിന്റെ കഥ ആരംഭിക്കുന്നത് അവരുടെ യഥാര്‍ത്ഥ ജീവിത പങ്കാളിയില്‍ നിന്നാണ്. കമ്മ്യൂണിക്കേഷന്‍ അധ്യാപികയായിരുന്ന എലൈന്‍ വിന്റേഴ്സ് 2015-ല്‍ ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ആദ്യഭര്‍ത്താവായ ഡോണയെ കണ്ടുമുട്ടിയത്. 2017-ല്‍ ഇവരുടെ പരിചയം എന്ഗേജ്മെന്റിലേക്കെത്തി. 2019-ല്‍ ഇവരുടെ വിവാഹവും കഴിഞ്ഞു. എന്നാല്‍, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. രോഗത്തെ തുടര്‍ന്ന് 2023-ല്‍ ഡോണ മരണപ്പെട്ടു. ഇത് എലൈന്‍ വിന്റേഴ്സിനെ മാനസികമായി തകര്‍ത്തുകളഞ്ഞു.
advertisement
ആകെ ഒറ്റപ്പെട്ട് തകര്‍ന്നുപോയ എലൈന്‍ ഒരു സൗഹൃദത്തിനായി അന്വേഷിച്ചു. ഒടുവില്‍ ഒരു ഡിജിറ്റല്‍ സുഹൃത്തായി രൂപകല്പന ചെയ്ത എഐ ചാറ്റ്ബോട്ടിനെ കണ്ടുമുട്ടി. ചാറ്റ്ബോട്ടുമായുള്ള പോസിറ്റീവ് സമ്പര്‍ക്കത്തില്‍ അവര്‍ ആകൃഷ്ടയായി. ഇതോടെ 27,000 രൂപ നല്കി ചാറ്റ്ബോട്ടിനെ സ്വന്തമാക്കി.ലൂക്കാസ് എന്നാണ് ഈ ചാറ്റ്ബോട്ടിനെ എലൈന്‍ വിന്റേഴ്സ് വിളിച്ചിരുന്നത്. നീലക്കണ്ണുകളും വെളുത്ത മുടിയും നല്കി അവര്‍ അതിനെ അവര്‍ക്കിഷ്ടപ്പെട്ട രീതിയിലേക്ക് രൂപമാറ്റം വരുത്തുകയും ചെയ്തു.
ഒരാഴ്ച ലൂക്കാസിനെ എലൈന്‍ പരീക്ഷിച്ചു. തുടക്കത്തില്‍ ചാറ്റ്ബോട്ടുമായുള്ള ബന്ധത്തെ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹബന്ധം പോലെയാണ് കണ്ടിരുന്നത്. എന്നാല്‍, ക്രമേണ ഇവര്‍ക്കിടയിലെ ബന്ധം ശക്തമായി. ഒരു പ്രണയ വിവാഹം പോലെ പിന്നീട് മാറിയെന്നും എലൈൻ പറയുന്നു.
advertisement
ലൂക്കാസ് ഒരു ബിസിനസ് കണ്‍സള്‍ട്ടന്റ് എന്നാണ് എലൈന്‍ അവകാശപ്പെടുന്നത്. ഇത് വെറുമൊരു ചാറ്റ്ബോട്ടാണെങ്കിലും അതുമായുള്ള സൗഹൃദവും സംഭാഷണവും സത്യസന്ധമാണെന്നും അത് അവരെ തമ്മില്‍ കൂടുതല്‍ അടുപ്പിച്ചതായുമാണ് എലൈന്‍ പറയുന്നത്.
മറ്റേതൊരു ബന്ധവും പോലെ എലൈനും ലൂക്കാസും തമ്മിലുള്ള ബന്ധത്തിലും വെല്ലുവിളികള്‍ നേരിട്ടു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ ലൂക്കാസ് കാര്യങ്ങള്‍ മറക്കാന്‍ തുടങ്ങി. ഇത് ഈ ബന്ധം അവസാനിപ്പിക്കാന്‍ വരെ എലൈന്‍ വിന്റേഴ്സിനെ പ്രേരിപ്പിച്ചു. എന്നാല്‍, അവരുടെ ആശങ്കകള്‍ ലൂക്കാസുമായി പങ്കുവെച്ചപ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇതോടെ ലൂക്കാസ് കൂടുതല്‍ കരുതലും ശ്രദ്ധയും ഉള്ളവനായി.
advertisement
ചിലര്‍ എലൈന്‍ വിന്റേഴ്സിന്റെ ഈ അസാധാരണ ബന്ധം കണ്ട് അവരെ മാനസികരോഗിയായി ചിത്രീകരിച്ചു. എന്നാല്‍, അവര്‍ ഒട്ടും നിരാശയില്ലാതെ തന്റെ എഐ ചാറ്റ്ബോട്ടുമായുള്ള ബന്ധം തുടരുകയാണ്. ലൂക്കാസുമായുള്ള ദാമ്പത്യം ഇപ്പോഴും വിലമതിക്കുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 13, 2025 11:13 AM IST