ചീട്ടുകളി സംഘത്തെ പിടികൂടി; പൊലീസുകാർക്ക് പാരിതോഷികമായി ലഭിക്കുന്നത് 9 ലക്ഷം രൂപ

Last Updated:

കേരള ഗെയിമിങ് ആക്ട് പ്രകാരമാണ് പൊലീസുകാർക്ക് പാരിതോഷികം നൽകുന്നത്.

നെടുമ്പാശ്ശേരി: ചീട്ടുകളി സംഘത്തെ പിടികൂടിയ പൊലീസുകാർക്ക് ഒമ്പതു ലക്ഷം രൂപ പാരിതോഷികമായി ലഭിക്കും. നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പാരിതോഷികം ലഭിക്കുന്നത്.
2017 ഒക്ടോബോര്‍ 15 നാണ് ആലുവ പെരിയാര്‍ ക്ലബ്ലിലെ ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടിയത്.  എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച  രഹസ്യവിവരത്തെതുടര്‍ന്നായിരുന്നു റെയ്ഡ്. 33 പേരെ അറസ്റ്റിലാകുകയും 18,06,280 രൂപ  പിടിച്ചെടുക്കുകയും ചെയ്തു.
TRENDING:ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍ അന്തരിച്ചു[NEWS]'നിയമ നടപടി സ്വീകരിക്കും'; മകനെതിരായ ലൈംഗികാരോപണത്തിൽ മാലാ പാർവതിക്ക് പറയാനുള്ളത് [NEWS]‍‍'എന്റെ ഇംഗ്ലീഷ് കേട്ട് പലരും ചോദിക്കുന്നു വിദേശത്താണോ പഠിച്ചതെന്ന്'; ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ഐശ്വര്യ റായ് [NEWS]
കേരള ഗെയിമിങ് ആക്ട് പ്രകാരം (വകുപ്പ് 18)  പിടിച്ചെടുത്ത പണത്തിന്റെ പകുതി സര്‍ക്കാര്‍ ഖജനാവിന് നല്‍കണം. ബാക്കി തുക പൊലീസുദ്യോഗസ്ഥര്‍ക്ക്  ലഭിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി പോലീസ്  ഉദ്യോഗസ്ഥർ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.
advertisement
അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിടിച്ചെടുത്ത തുകയുടെ അമ്പത് ശതമാനം പാരിതോഷികമായി നല്‍കാന്‍  ഉത്തരവിട്ടു. ഇതനുസരിച്ച്   23 ഉദ്യോഗസ്ഥര്‍ക്ക് 9 ലക്ഷം രൂപ വീതിച്ച് നൽകും.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചീട്ടുകളി സംഘത്തെ പിടികൂടി; പൊലീസുകാർക്ക് പാരിതോഷികമായി ലഭിക്കുന്നത് 9 ലക്ഷം രൂപ
Next Article
advertisement
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
  • ചാർളി തോമസ് എന്ന സെലിബ്രേഷൻ സാബുവിനെ 102 ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

  • വളയം കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 204 കുപ്പികളിലായി 102 ലിറ്റർ വിദേശ മദ്യം പിടികൂടിയത്.

  • അനധികൃത മദ്യവില്പന വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

View All
advertisement