92കാരനായ ഡോക്ടർക്ക് 37കാരിയായ ഭാര്യയിൽ ആണ്‍കുഞ്ഞ് പിറന്നു

Last Updated:

കുഞ്ഞിന്റെ മുത്തച്ഛനാണ് ഡോ. ലെവിന്‍ എന്നാണ് ആളുകള്‍ കരുതുന്നതെന്ന് 37കാരി പറയുന്നു

News18
News18
92ാം വയസ്സില്‍ അച്ഛനായ ഒരു ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോള്‍ 93 വയസ്സുള്ള ഡോ. ജോണ്‍ ലെവിനും 37കാരിയായ ഭാര്യ ഡോ. യാനിംഗ് ലുവിനും 2024 ഫെബ്രുവരിയില്‍ ആണ്‍കുഞ്ഞ് ഗാബി പിറന്നു. ഡെ. ലെവിന്റെ മൂന്നാമത്തെ കുട്ടിയാണ് ഗാബി. അദ്ദേഹത്തിന്റെ മൂത്ത കമന്‍ ഗ്രെഗ് (65) മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് മരിക്കുന്നതിന് അഞ്ച് മാസം മുമ്പാണ് ഗാബി ജനിച്ചത്.
ജനറല്‍ പ്രാക്ടീഷണറും ആന്റി ഏജിംഗ് മെഡിസിനില്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ. ലെവിന്‍ 57 വയസ്സുള്ള ആദ്യ ഭാര്യ മരിച്ചതിന് ശേഷമാണ് ഡോ. ലുവിനെ കണ്ടുമുട്ടിയത്. ഭാര്യ മരിച്ചതിന് ശേഷമുണ്ടായ ഏകാന്തത മറികടക്കാന്‍ ചൈനീസ് ഭാഷ പഠിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തെ ചൈനീസ് ഭാഷ പഠിക്കാന്‍ സഹായിച്ചത് ഡോ. ലുവായിരുന്നു.
ഇതിന് ശേഷവും ഇരുവരും ബന്ധം തുടര്‍ന്നു. ഡോ. ലെവിനെ ജീവിതത്തില്‍ നിന്ന് പിഴുതെറിയാന്‍ താന്‍ ആഗ്രഹിച്ചില്ലെന്ന് ഡോ. ലു പറഞ്ഞു. കുറച്ച് നാള്‍ കണ്ടുമുട്ടിയതിന് ശേഷം ഡോ. ലെവിന്‍ അവരെ അത്താഴത്തിന് ക്ഷണിച്ചു. ആ ബന്ധം വളരെ വേഗത്തില്‍ വളരുകയും 2014ല്‍ ലാസ് വെഗാസില്‍വെച്ച് അവര്‍ വിവാഹിതരാകുകയും ചെയ്തു. കോവിഡ് 19 ലോക്ഡൗണ്‍ വരെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് ദമ്പതികള്‍ പറഞ്ഞതായി ന്യൂസ് ഡോട്ട് കോം എയു റിപ്പോര്‍ട്ട് ചെയ്തു. ഭര്‍ത്താവിനെ നഷ്ടപ്പെട്ടാല്‍ ഒരു കുഞ്ഞിന്റെ രൂപത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം താൻ ആഗ്രഹിച്ചതായി ഡോ. ലു പറഞ്ഞു.
advertisement
ഭാവിയിലേക്ക് വലിയ പദ്ധതികള്‍
ഐവിഎഫിലൂടെയാണ് ഗാബിയെ ഡോ. ലു ഗര്‍ഭം ധരിച്ചത്. ആദ്യ ശ്രമത്തില്‍ തന്നെ ഡോ. ലു ഗര്‍ഭിണിയായി. ഗാബിയെ കൈകളിലെടുത്തപ്പോള്‍ വിശ്വസിക്കാനായില്ലെന്നും ലെവിൻ കൂട്ടിച്ചേര്‍ത്തു. തന്റെ ഭര്‍ത്താവ് കുഞ്ഞിന്റെ ''നാപ്പി മാറ്റാത്ത'' വളരെ ''പഴഞ്ചനായ അച്ഛനാ''ണെന്ന് ഡോ. ലു തമാശരൂപേണ പറഞ്ഞു.
ഗാബിയുടെ മുത്തച്ഛനാണ് ഡോ. ലെവിന്‍ എന്നാണ് ആളുകള്‍ കരുതുന്നതെന്ന് ഡോ. ലു പറഞ്ഞു. ''ലെവിൻ ഗാബിയുടെ അച്ഛനാണെന്ന് ഞങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന്'' അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ, തങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് അവര്‍ പറഞ്ഞു.
advertisement
പ്രായമായെങ്കിലും തന്റെ മകന്റെ 21ാം ജന്മദിനം അടക്കമുള്ള പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായും ഡോ. ലെവിന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
92കാരനായ ഡോക്ടർക്ക് 37കാരിയായ ഭാര്യയിൽ ആണ്‍കുഞ്ഞ് പിറന്നു
Next Article
advertisement
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി
  • ഉണ്ണികൃഷ്ണന്‍ പോറ്റിയെ 12 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

  • ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിപ്പട്ടികയിലുള്ളവരില്‍ ആദ്യ അറസ്റ്റ്.

  • മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യേണ്ടതുണ്ട്.

View All
advertisement