ഒന്നര മണിക്കൂറിനിടെ 22 ഷോട്ട് മദ്യം കഴിച്ച യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
മദ്യപിച്ച് അബോധാവസ്ഥയിലായ യുവാവിന്റെ പണവും തട്ടിയെടുത്തു
ന്യൂയോര്‍ക്ക്: ക്ലബ്ബ് പാര്‍ട്ടിയ്ക്കിടെ അമിതമായി മദ്യപിച്ച ബ്രിട്ടീഷ് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പോളണ്ടിലെ ക്രാക്കോവിലുള്ള ക്ലബ്ബില്‍ വച്ചാണ് യുവാവ് മദ്യം കഴിച്ചത്. 90 മിനിറ്റിനുള്ളില്‍ 22 ഷോട്ട്‌സ് മദ്യമാണ് യുവാവ് കഴിച്ചത്.
സുഹൃത്തിനോടൊപ്പം വൈല്‍ഡ് നൈറ്റ്‌സ് എന്ന ക്ലബിലാണ് യുവാവ് എത്തിയത്. ക്ലബ്ബിൽ എത്തിയത് തന്നെമദ്യപിച്ചാണ്. ആദ്യം നിരസിച്ചെങ്കിലും പിന്നീട് ജീവനക്കാർ നിർബന്ധിച്ചതിനെ തുടർന്ന് വീണ്ടും മദ്യപിക്കുകയായിരുന്നു. 22 ഷോട്ട്‌സ് മദ്യമാണ് ഇദ്ദേഹം കഴിച്ചത്. തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിക്കുകയും ചെയ്തു.
യുവാവിന്റെ രക്തത്തില്‍ ഏകദേശം 0.4 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരുന്നുവെന്നാണ് പോളണ്ടിന്റെ ദേശീയ പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ജീവന് ഭീഷണിയാകുന്ന തോതാണിത്. കൂടാതെ കുഴഞ്ഞുവീണ യുവാവിന്റെ പണവും അജ്ഞാതര്‍ കവര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 420 പൗണ്ടാണ് യുവാവിന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടത്.
advertisement
Also Read- ജെ-ഹോപ്പിന്റെ നിർബന്ധിത സൈനിക സേവനം ആരംഭിച്ചു; BTS ൽ ഇനി അടുത്ത ഊഴം ആർക്ക്?
തുടര്‍ന്ന് നിരവധി നിശാക്ലബ്ബുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയും. സംശയം തോന്നിയ 58 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പല നിശാക്ലബ്ബുകളും ഒരു റാക്കറ്റ് ആയി പ്രവര്‍ത്തിച്ചുവരികയാണെന്ന് പോളണ്ട് സെന്‍ട്രല്‍ പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ക്ലബ്ബിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് മദ്യം നല്‍കി അവരുടെ പണം കവര്‍ച്ച ചെയ്യുന്ന രീതിയിലാണ് പല ക്ലബ്ബുകളും പ്രവര്‍ത്തിച്ചു വരുന്നതെന്നും അധികൃതര്‍ പറഞ്ഞു.
advertisement
Also Read- ‘കല്യാണം വേണ്ട, പക്ഷേ പാര്‍ട്ണര്‍ വേണം’; വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഹണി റോസ്
അത്തരത്തില്‍ യുവാവിനെ നിര്‍ബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ച ഗ്രൂപ്പില്‍പ്പെട്ടവരെന്ന് സംശയിക്കുന്നവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് യുവാവിന് പ്രാഥമിക ചികിത്സ നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയം തോന്നിയവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്, പോലീസ് അറിയിച്ചു.
പോളണ്ടിലെ തലസ്ഥാനമായ വാഴ്‌സോയിലെ നിശാ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും പോലീസ് നിരീക്ഷിച്ച് വരികയാണ്. ക്രാക്കോവിലെ ക്ലബ്ബുകളും തങ്ങളുടെ അന്വേഷണ പരിധിയിലാണെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 19, 2023 1:53 PM IST