Viral | സഞ്ചരിക്കുന്ന വിവാഹ വേദി; വൈറൽ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

Last Updated:

വീഡിയോയിൽ 40 ചതുരശ്ര അടി നീളവും 30 അടി വീതിയും ഒരേസമയം 200 പേർക്ക് ഇരിക്കാൻ കഴിയുന്നതുമായ വിവാഹ വേദിയാണ് കാണിക്കുന്നത്.

വൈറലാകുന്ന വീഡിയോകളും തനിക്ക് അത്ഭുതമായി തോന്നുന്ന കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഫോളോവേഴ്സിനെ അമ്പരപ്പിക്കാറുള്ള വ്യവസായിയാണ് ആനന്ദ് മഹീന്ദ്ര (Anand Mahindra). അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം (Post ) നിമിഷനേരങ്ങൾ കൊണ്ട് തന്നെ വൈറലാകാറുമുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സഞ്ചരിക്കുന്ന വിവാഹ വേദി എന്ന രസകരമായ ആശയമാണ് അദ്ദേഹം ട്വീറ്റ്‌ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പുമുണ്ട്.
സഞ്ചരിക്കുന്ന ട്രക്കിനുള്ളിൽ ഒരു വിവാഹ വേദി ഒരുക്കിയിരിക്കുന്നതാണ് വീഡിയോ. വീഡിയോയിൽ 40 ചതുരശ്ര അടി നീളവും 30 അടി വീതിയും ഒരേസമയം 200 പേർക്ക് ഇരിക്കാൻ കഴിയുന്നതുമായ വിവാഹ വേദിയാണ് കാണിക്കുന്നത്. വളരെ വൈറലായ വീഡിയോകളും തനിക്ക് അത്ഭുതമായി തോന്നുന്ന കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് എപ്പോഴും തന്റെ ഫോളോവേഴ്സിനെ രസിപ്പിക്കാറുള്ള വ്യക്തിയാണ്ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം നിമിഷ നേരങ്ങൾ കൊണ്ട് വൈറൽ ആവാറുമുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
advertisement
ഒറ്റനോട്ടത്തിൽ വെറും കണ്ടെയ്നർ മാത്രമാണിതെന്ന് തോന്നുമെങ്കിലും. നിമിഷം നേരം കൊണ്ട് വീഡിയോ കാണുന്നവർ അത്ഭുതപ്പെടും.ഇത് ഒരു സ‍ഞ്ചരിക്കുന്ന വിവാഹ ഹാളാണെന്ന് പിന്നീടാണ് കാഴ്ചക്കാർക്ക് മനസ്സിലാവുക.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ വൈറൽ വീഡിയോയിൽ ഒരു വലിയ ട്രക്ക് മനോഹരമായ ഒരു വിവാഹ ഹാളായി മാറുന്ന കാഴ്ച നിങ്ങൾക്ക്കാണാം. ഹാളിനെ കൂടുതൽ ആകർഷകമാക്കുന്നതിനായിമനോഹരമായ ലൈറ്റിംഗ്, ഫർണിച്ചറുകൾ, എയർ കണ്ടീഷനിംഗ് എന്നിവയും നിമിഷം നേരം കൊണ്ട് സജ്ജീകരിക്കുന്നത് കാണാം.
advertisement
“ഈ ഉൽപ്പന്നത്തിന്റെ ആശയത്തിനും രൂപകൽപ്പനയ്ക്കും പിന്നിലുള്ള വ്യക്തിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് വളരെ ക്രിയാത്മകവും ചിന്തനീയവുമാണ്. ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഇത് ഒരു പരിസ്ഥിതി സൗഹൃദ ആശയമാണ്." എന്ന സന്ദേശത്തോടെ ആണ് ആനന്ദ് മഹീന്ദ്ര വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് താഴെ ഈ ആശയത്തിന് പിന്നിലുള്ള ആളെയും ആളുകൾ തിരയുന്നുണ്ട്. എന്നാൽ അത് ആരാണെന്ന് വ്യക്തമായിട്ടില്ല.
അതേസമയം വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ 34,000 ൽ അധികം ലൈക്കുകളും 7.7 ലക്ഷം വ്യൂസും ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ട്വീറ്റ് 4,000-ലധികം ട്വിറ്റർ ഉപയോക്താക്കൾ റീട്വീറ്റ് ചെയ്തിട്ടുമുണ്ട്. നിരവധി ആളുകൾ ഈ പോസ്റ്റിലെ ആശയത്തിന് പിന്തുണ അറിയിച്ചു കൊണ്ട് ഇപ്പോൾ രംഗത്തെത്തുന്നുമുണ്ട്. കൂടാതെ ഇത്തരം സംരംഭങ്ങളെ ട്വിറ്ററിൽ എടുത്തു കാണിച്ചതിനും വീഡിയോ പങ്കുവച്ചതിനുംനിരവധി പേർ മഹീന്ദ്രയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | സഞ്ചരിക്കുന്ന വിവാഹ വേദി; വൈറൽ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Next Article
advertisement
Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement